പൊലീസുകാരന്റെ മുഖത്തടിച്ച് ബിജെപി എംഎല്‍എ

ഭോപ്പാല്‍ :സ്‌റ്റേഷനിലുള്ളില്‍ വെച്ച് പൊലീസ് കോണ്‍സ്റ്റബളിന്റെ മുഖത്തടിച്ച് ബിജെപി എംഎല്‍എ. മധ്യപ്രദേശിലെ ബഗില്‍ നിയോജക മണ്ഡലം എംഎല്‍എയായ ചമ്പാലാല്‍ ദേവ്ഡയാണ് ഒരു കോണ്‍സ്റ്റബളിനെ സ്‌റ്റേഷനിലുള്ളില്‍ വെച്ച് മര്‍ദ്ദിച്ചത്. വെള്ളിയാഴ്ച രാത്രി ഉദയനഗര്‍ പൊലീസ് സ്റ്റേഷനില്‍ വെച്ചായിരുന്നു സംഭവം അരങ്ങേറിയത്.

സന്തോഷ് ഇവാന്തിയെന്ന പൊലീസ് കോണ്‍സ്റ്റബളിനെയാണ് എംഎല്‍എ മര്‍ദ്ദിച്ചത്. സ്‌റ്റേഷനിലെ സിസിടിവി ക്യാമറയില്‍ നിന്നും ശേഖരിച്ച ദൃശ്യങ്ങളില്‍ എംഎല്‍എ കോണ്‍സ്റ്റബളിനെ മര്‍ദ്ദിക്കുന്നത് വ്യക്തമാണ്. ദേവ്ഡായുടെ മകനും ഇവാന്തിയുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് എംഎല്‍എ തന്നെ നേരിട്ടെത്തി പൊലീസുകാരനെ മര്‍ദ്ദിക്കാന്‍ ആരംഭിച്ചത്.

കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തി, സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തു എന്നീ കുറ്റങ്ങള്‍ക്ക് എംഎല്‍എക്കെതിരെ ഐപിസി 353, ഐപിസി 332 വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം ദൃശ്യങ്ങള്‍ പുറത്തു വന്നതിന് ശേഷം സംഭവത്തില്‍ പ്രതികരിക്കാന്‍ എംഎല്‍എ ഇതുവരെ തയ്യാറായിട്ടില്ല.

വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here