മോഡലിനെ ചതിച്ച തിരമാല

ഫ്‌ളോറിഡ :ഫോട്ടോഷൂട്ടിനായി കടല്‍ക്കരയിലെ പാറയില്‍ ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്ത് നിന്ന മോഡലിനെ കാത്തിരുന്നത് വന്‍ ട്രാജഡി.

പാറക്കൂട്ടത്തിന് മുകളില്‍ പോസ് ചെയ്യാന്‍ നിന്ന യുവതി കടലില്‍ നിന്ന് വീശിയ ശക്തമായ തിരമാലകള്‍ക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാനാവാതെ താഴേക്ക് വീണു. പ്രശസ്ത മോഡലായ കെറ്റ് അപ്‌ടോണാണിനാണ് ഷൂട്ടിങ്ങിനിടെ ഈ അപകടം സംഭവിച്ചത്.ഒരു സ്‌പോര്‍ട്‌സ് മാസികയ്ക്കായി നെതര്‍ലാന്‍ഡിലെ അറുബയില്‍ വെച്ച് നടന്ന ഫോട്ടോഷൂട്ടിനിടയിലാണ് കെറ്റിന് ഈ അപകടം സംഭവിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നടന്ന സംഭവത്തിന്റെ വീഡിയോ രണ്ട് ദിവസം മുന്‍പാണ് പുറത്ത് വരുന്നത്. വീഴ്ചയെ തുടര്‍ന്ന് കെറ്റിന് നല്ലവണ്ണം പരിക്ക് പറ്റിയിരുന്നതായി യുവതി വെളിപ്പെടുത്തി.

https://instagram.com/p/BfJ-ntWgewr/?utm_source=ig_embed

LEAVE A REPLY

Please enter your comment!
Please enter your name here