മോഡല്‍ ഹോട്ടലിന്റെ ആറാം നിലയില്‍ നിന്ന് ചാടി

ദുബായ്: ലൈംഗിക പീഡന ശ്രമത്തില്‍ നിന്നും രക്ഷപ്പെടാനായി മോഡല്‍ ആറാം നിലയില്‍നിന്ന് ചാടി. എക്‌തെറിന സ്‌റ്റെറ്റ്‌സ്യൂക് എന്ന റഷ്യന്‍ മോഡലാണ് അമേരിക്കക്കാരനായ ബിസിനസുകാരനില്‍ നിന്നും രക്ഷപ്പെടാനായി കെട്ടിടത്തിന് മുകളില്‍ നിന്നും ചാടിയത്.

22കാരിയായ എക്‌തെറിനയുടെ നട്ടെല്ല് ഒടിഞ്ഞു. എക്‌തെറിനയെ ബിസിനസുകാരന്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും എതിര്‍ത്തപ്പോള്‍ കഴുത്തില്‍ കത്തി വെച്ച് വധഭീഷണി മുഴക്കുകയുമായിരുന്നു.

തുടര്‍ന്നാണ് ഇയാളില്‍ നിന്നും രക്ഷപ്പെടാനായി താന്‍ താഴേക്ക് ചാടിയത് എന്ന് ഇവര്‍ സുഹൃത്തുക്കളോടും ബന്ധുക്കളോടും പറഞ്ഞു. കിഴക്കന്‍ സൈബീരിയയിലെ ഇര്‍കുട്‌സ്‌ക് സ്വദേശിയാണ് മോഡല്‍. മാര്‍ച്ച് മൂന്നിനാണ് സംഭവം. പെണ്‍കുട്ടിയുടെ പരിക്ക് ചികിത്സിച്ച് ഭേദമാക്കാവുന്നതാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

അതേസമയം കുറ്റക്കാരനായ ബിസിനസുകാരന്‍ രാജ്യം വിടാന്‍ ശ്രമം നടത്തുന്നതിനിടെ പൊലീസ് പിടിയിലായി. സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. കുറ്റം തെളിഞ്ഞാല്‍ 15 വര്‍ഷത്തോളം ജയില്‍ ശിക്ഷയാണ് ഇയാള്‍ക്ക് ലഭിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here