അദ്വാനിയെയും ജോഷിയെയും മത്സരിപ്പിക്കും

ന്യൂഡല്‍ഹി : പ്രായാധിക്യം പറഞ്ഞ് പ്രധാനമന്ത്രി പദത്തില്‍ നിന്നടക്കം മാറ്റിനിര്‍ത്തിയ എല്‍കെ അദ്വാനിയെ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ ബിജെപി നീക്കം. നരേന്ദ്രമോദിയും പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത്ഷായും ഇതിനായി കരുക്കള്‍ നീക്കുന്നതായാണ് റിപ്പോര്‍ട്ട്.

2019 ലും ജയിച്ചുകയറി അധികാരത്തില്‍ തുടരാന്‍ ലക്ഷ്യമിട്ടാണിത്. തൊണ്ണൂറുകാരനായ അദ്വാനിയെ കൂടാതെ മുതിര്‍ന്ന നേതാവ് മുരളി മനോഹര്‍ ജോഷിയെയും മത്സരിപ്പിക്കുമെന്നാണ് വിവരം. മോദിയും അമിത്ഷായും അദ്വാനിയുടെ വീട്ടിലെത്തി ആവശ്യം അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്.

ടിഡിപി, ശിവസേന കക്ഷികളുടെ പിന്‍തുണ നഷ്ടപ്പെടുന്ന സാഹചര്യമുള്ളതിനാല്‍ ഇരു മുതിര്‍ന്ന നേതാക്കളുടെയും പിന്‍ബലമുറപ്പിച്ച് 2019 ല്‍ അധികാരം പിടിക്കാനാണ് ലക്ഷ്യമിടുന്നത്.

ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്ന് അദ്വാനി വിജയിച്ചെങ്കിലും പ്രായാധിക്യം പറഞ്ഞ് എന്‍ഡിഎ സര്‍ക്കാരില്‍ പ്രധാന പദവികളൊന്നും നല്‍കിയിരുന്നില്ല. തുടര്‍ന്ന് വിമര്‍ശനമൊഴിവാക്കാന്‍ മോദി, ഷാ, രാജ്‌നാഥ് സിങ്, അദ്വാനി, ജോഷി എന്നിവരെ ഉള്‍പ്പെടുത്തി പേരിനൊരു ഉപദേശക സമിതി രൂപീകരിച്ചു. പക്ഷേ ഇത്രനാളായിട്ടും സമിതി ഒരു യോഗം പോലും ചേര്‍ന്നിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here