സര്‍ക്കാരിനെതിരെ മോദിയുടെ സഹോദരന്‍

അഹമ്മദാബാദ് : ഗുജറാത്തില്‍ റേഷന്‍ കടയുടമകളുടെ സമരം നയിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുജന്‍ പ്രഹ്‌ളാദ് മോദി. റേഷന്‍ കടയുടമകളുടെ കമ്മീഷന്‍ കൂട്ടണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് 1 വ്യാഴാഴ്ച മുതലാണ് പ്രക്ഷോഭം.

ഗുജറാത്ത് ഫെയര്‍ പ്രൈസ് ഷോപ്പ് ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റാണ് ഇദ്ദേഹം. കേരളത്തിലുള്‍പ്പെടെ നല്‍കുന്ന നിരക്കില്‍ കടയുടമകള്‍ക്ക് കമ്മീഷന്‍ ലഭ്യമാക്കണമെന്നാണ് ഇദ്ദേഹത്തിന്റെ സംഘടനയുടെ ആവശ്യം.

ഗുജറാത്തിലെ പതിനെട്ടായിരത്തോളം റേഷന്‍ കടയുടമകള്‍ക്ക് ക്വിന്റലിന് 85 രൂപയാണ് കമ്മീഷന്‍. എന്നാല്‍ ഗോവയില്‍ ഇത് 230 രൂപയും കേരളത്തില്‍ 220 ഉം രാജസ്ഥാനില്‍ 200 മാണെന്ന് പ്രഹ്‌ളാദ് മോദി പറയുന്നു.

കൂടാതെ റേഷന്‍ കടകള്‍ക്കായി ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയര്‍ മാറ്റണമെന്ന ആവശ്യവും ഇവര്‍ ഉന്നയിക്കുന്നു. സോഫ്റ്റ്‌വെയറിലെ പ്രശ്‌നങ്ങള്‍ മൂലം ഉപഭോക്താക്കള്‍ കടയുടമകളോട് നിരന്തരം സംഘര്‍ഷത്തില്‍ ഏര്‍പ്പെടുകയാണ്.

എല്‍പിജി സിലിണ്ടറുകളുടെ വില്‍പ്പനയ്ക്ക് റേഷന്‍ കടകള്‍ക്ക് അനുമതി നല്‍കണമെന്നതാണ് ഇവര്‍ ഉന്നയിക്കുന്ന മറ്റൊരു കാര്യം. മണ്ണെണ്ണ വില്‍പ്പന കുറഞ്ഞതാണ് ഇതിന് ആധാരമായി ചൂണ്ടിക്കാട്ടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here