പ്രവാസത്തിലെ തന്റെ ‘വലിയ ഭാഗ്യമായ’ 35 വര്‍ഷത്തെ സേവനത്തിന് ശേഷം ലിയാഖത്ത് മടങ്ങുന്നു

ദുബായ് : തൃശൂര്‍ ചാവക്കാട് ഒരമയൂര്‍ സ്വദേശി രായി മരയ്ക്കാര്‍ വീട്ടില്‍ മുപ്പില്‍ മുഹമ്മദ് ലിയാഖത് 22 ാം വയസ്സിലാണ് യുഎഇയിലെത്തുന്നത്.35 വര്‍ഷത്തെ പ്രവാസത്തിനൊടുവില്‍ ഇദ്ദേഹം നാട്ടിലേക്ക് മടങ്ങുകയാണ്.യുഎഇ ധനാകാര്യ മന്ത്രിയും ദുബായ് ഉപ ഭരണാധികാരിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്ദൂമിന്റെ കൊട്ടാരത്തിലായിരുന്നു ലിയാഖത്തിന് ജോലി. കൊട്ടാരത്തിലെ മജ്‌ലിസ് ജീവനക്കാരനായിരുന്നു ഇദ്ദേഹം.അവിടം വിട്ടുപോരുന്നതിലെ വിഷമം ലിയാഖത്ത് മറച്ചുവെയ്ക്കുന്നില്ല. എന്നാല്‍ തീര്‍ത്തും സാധാരണക്കാരനായ തനിക്ക് ഷെയ്ഖിന്റെ കൊട്ടാരത്തില്‍ ജോലി ചെയ്യാനായത് ഏറ്റവും വലിയ ഭാഗ്യമാണെന്ന് ഇദ്ദേഹം വ്യക്തമാക്കുന്നു.ഇക്കാലയളവിലെ ശ്രദ്ധേയമായ അനുഭവങ്ങളും അദ്ദേഹം ഓര്‍ത്തെടുക്കുന്നു. താന്‍ ജോലിയില്‍ പ്രവേശിച്ചതിന് ശേഷമാണ് ഷെയ്ഖ് വിവാഹിതനാകുന്നത്. ഷെയ്ഖിനൊപ്പം ഇംഗ്ലണ്ടിലും പാകിസ്താനിലും പോകാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്.ജീവനക്കാരുടെ ഏത് പ്രയാസത്തിനും അദ്ദേഹം ഉടന്‍ പരിഹാരം കണ്ടിരുന്നു. കൊട്ടാര സേവനത്തിനിടയില്‍ സാമ്പത്തികമായോ മാനസികമായോ യാതൊരു ബുദ്ധിമുട്ടുകളും അനുഭവിക്കാതെയാണ് ജീവിച്ചത്.ഒരു സാധാരണക്കാരനായ തന്നെ സംബന്ധിച്ച് ഇതെല്ലാം വലിയ നേട്ടങ്ങളാണ്. സീമയാണ് ലിയാഖത്തിന്റെ ഭാര്യ. ഷിബില്‍, ഷാദില്‍, ഷാമിലി എന്നിവരാണ് മക്കള്‍.

ദുബായ് – ചിത്രങ്ങള്‍ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here