ഷമിക്കെതിരെ ആരോപണങ്ങളുമായി ഭാര്യ

ന്യൂഡല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ഹസിന്‍ ജഹാന്‍ രംഗത്ത്. ഷമിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ഹസിന്‍ ജഹാന്‍ കുറ്റപ്പെടുത്തി. വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ ഹസിന്‍ തെളിവുകളായി തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ പുറത്തുവിടുകയും ചെയ്തു.

മുഹമ്മദ് ഷമിയും കുടുംബവും തന്നെ ഉപദ്രവിക്കുന്നതായി ഹസിന്‍ ആരോപിക്കുന്നു. ഷമിയുടെ ബിഎംഡബ്ല്യു കാറില്‍ നിന്ന് ഗര്‍ഭനിരോധന ഉപാധികള്‍ കണ്ടെത്തിയതായും ഹസിന്‍ പറഞ്ഞു. 2014 ല്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ടീമിന്റെ ഭാഗമായതിന് മാനേ
ജ്‌മെന്റ് സമ്മാനിച്ച ഫോണും തനിക്ക് ഷമിയുടെ കാറില്‍ നിന്ന് ലഭിക്കുകയായിരുന്നു.

ഇത് പരിശോധിച്ചപ്പോഴാണ് കാമുകിമാരോട് നടത്തിയ ചാറ്റിങ്ങിന്റെ വിശദാംശങ്ങള്‍ ലഭിച്ചതെന്നും ഹസിന്‍ പറയുന്നു. ഷമിയും അമ്മയടക്കമുള്ള കുടുംബാംഗങ്ങളും രണ്ട് വര്‍ഷമായി തന്നെ ക്രൂരമായി ഉപദ്രവിക്കുകയാണ് . ഇവര്‍ തന്നെ കൊല്ലാനടക്കം ശ്രമിക്കുകയാണ്.

പുലര്‍ച്ചെ 2-3 മണിവരെ ഷമി തന്നെ ഉപദ്രവിക്കാറുണ്ട്. താരം പലതവണ മര്‍ദ്ദിച്ചെന്നും ഹസിന്‍ പറഞ്ഞു. ഉത്തര്‍പ്രദേശ് പൊലീസില്‍, യുവതി ഷമിക്കും കുടുംബത്തിനുമെതിരെ പരാതി നല്‍കിയെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും വ്യക്തിഹത്യ നടത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും ഷമി ട്വിറ്ററിലൂടെ പ്രതികരിച്ചു.

Hi I'm Mohammad Shami.Ye jitna bhi news hamara personal life ke bare may chal raha hai, ye sab sarasar jhut hai, ye…

Mohammed Shamiさんの投稿 2018年3月6日(火)

കൂടുതല്‍ ചിത്രങ്ങള്‍ …

LEAVE A REPLY

Please enter your comment!
Please enter your name here