ഡാന്‍സ് ചെയ്യുന്നതിനിടെ അടിതെറ്റി വീണ് മോഹന്‍ലാല്‍

തിരുവനന്തപുരം :ഡാന്‍സ് ചെയ്യുന്നതിനിടെ സ്‌റ്റേജില്‍ തെന്നി വീണ മോഹന്‍ലാലിനെ കണ്ട് ആരാധകരുടെ ചങ്കിടിച്ചു. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ നിലത്ത് നിന്നും എഴുന്നേറ്റ് നായികമാരോടൊപ്പം നൃത്തം ചെയ്തപ്പോള്‍ ലാലേട്ടന്‍ വീണ്ടും മരണമാസ്സായി. തിരുവനന്തപുരത്തെ കാര്യവട്ടം രാജ്യാന്തര സ്‌റ്റേഡിയത്തില്‍ വെച്ചു നടന്ന ‘അമ്മ മഴവില്ല്’ മെഗാ ഷോയിനിടയിലായിരുന്നു അടിതെറ്റി ലാലേട്ടന്‍ സ്‌റ്റേജില്‍ വീണത്.

ഹണി റോസ്, ഷംനാ കാസിം, നമിത എന്നീ മലയാളത്തിലെ പുതുമുഖ നായികമാരോടൊപ്പം ഡാന്‍സ് കളിച്ച അരങ്ങ് തകര്‍ക്കുന്നതിനിടെയാണ് ഈ അപകടം സംഭവിച്ചത്. ഷംനാ കാസിമിനൊപ്പം ഒരു ഫാസ്റ്റ് സോങ്ങിന് നൃത്തം ചവിട്ടുന്നതിനിടെയാണ് നമിത സ്‌റ്റേജിലേക്ക് കയറി വന്നത്. നൃത്തത്തിന്റെ ചുവടുകളുടെ ഭാഗമായി നമിത ലാലേട്ടനെ പുറകിലേക്ക് തള്ളി.

ഈ തള്ളലിലാണ് മോഹന്‍ലാല്‍ പുറകിലേക്ക് തെന്നി വീണത് പോലെ പ്രേക്ഷകര്‍ക്ക് തോന്നിയത്. ഇത്രയധികം വേദികളില്‍ തന്റെ ചുവട് പിഴയ്ക്കാത്ത ലാലേട്ടന് ഇത് എന്തു സംഭവിച്ചെന്ന് ആരാധകര്‍ക്കും കാണികള്‍ക്കും പിടി കിട്ടിയിട്ടില്ല. പിന്നീട് ഇതിന്റെ വീഡിയോ പുറത്ത് വന്നപ്പോഴാണ് കാര്യം പിടി കിട്ടിയത്.

നമിത ലാലേട്ടനെ പുറകിലേക്ക് തള്ളിയ നേരത്ത് ഹണി റോസ് സ്‌റ്റേജില്‍ വീണു കിടക്കുകയായിരുന്നു. ഹണിയുടെ ശരീരത്തില്‍ തട്ടിയാണ് ലാലേട്ടനും നിലത്തേക്ക് വീണത്. എന്നാല്‍ അപ്രതീക്ഷിതമായ വീഴ്ച്ചയിലും പതറാതെ എഴുന്നേറ്റ് നൃത്തം തുടര്‍ന്ന മോഹന്‍ലാല്‍ ഏവരുടെയും കയ്യടി നേടി.

വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here