നീരാളി ട്രെയിലര്‍ പുറത്തിറങ്ങി

കൊച്ചി: അജോയ് വര്‍മ്മ- മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. 58ാം പിറന്നാള്‍ ദിനത്തില്‍ തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. സസ്‌പെന്‍സ് ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലറിലും നിഗൂഢതകള്‍ ഒളിഞ്ഞിരിക്കുന്നു.

ദസ്‌തോല, എസ് ആര്‍ കെ എന്നീ ഹിന്ദി ചിത്രങ്ങളുടെ സംവിധായകനായ അജോയ് വര്‍മയുടെ ആദ്യ മലയാളചിത്രമാണിത്. നദിയ മൊയ്തുവാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായിക.

സാജു തോമസ് തിരക്കഥ നിര്‍വഹിച്ച നീരാളിയുടെ ഷൂട്ടിംഗ് മുംബൈ, പൂന, ശ്രീലങ്ക എന്നിവിടങ്ങളിലായിരുന്നു. ബിഗ്ബജറ്റ് ചിത്രം ഒടിയനൊപ്പമാണ് ലാല്‍ ഈ ചിത്രത്തിലും അഭിനയിച്ചത്.

സന്തോഷ് തുണ്ടിയിലാണ് ക്യാമറാമാന്‍. നാസര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍, പാര്‍വതി നായര്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. മോഹന്‍ലാല്‍ വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ചിത്രത്തിന്റെ മെയ്ക്കപ്പ് സ്റ്റൈലിസ്റ്റ് സെറീന ടെക്‌സീറയാണ്.

ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സ്റ്റീഫന്‍ ദേവസ്യയാണ്. മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള, ജോണ്‍ തോമസ്, മിബു ജോസ് നെറ്റിക്കാടന്‍ എന്നിവര്‍ ചേര്‍ന്നാണ് നീരാളി നിര്‍മ്മിക്കുന്നത്. ജൂണ്‍ 14നാണ് ചിത്രത്തിന്റെ റിലീസ്.

LEAVE A REPLY

Please enter your comment!
Please enter your name here