പെണ്‍മക്കളെ കൊന്ന് അമ്മ അത്മഹത്യ ചെയ്തു

ചിക്കബല്ലാപുര :ആണ്‍കുഞ്ഞിന് ജന്മം നല്‍കാന്‍ സാധിക്കാത്തതില്‍ മനം നൊന്ത് യുവതി തന്റെ മൂന്ന് പെണ്‍മക്കളെയും കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്തു. കുട്ടികളെ കിണറ്റിലെറിഞ്ഞതിന് ശേഷം യുവതി സ്വയം ചാടി മരിക്കുകയായിരുന്നു.

കര്‍ണ്ണാടകയിലെ ചിക്കബല്ലാപുര സ്വദേശിനി നാഗശ്രീയാണ് ഈ വിധം സ്വന്തം കുഞ്ഞുങ്ങളെ ക്രൂരമായി കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്തത്.

ആറും നാലും രണ്ടും വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളെയാണ് യുവതി കൊലപ്പെടുത്തിയത്. ഗ്രാമത്തിന് പുറത്തുള്ള കിണറിലാണ് യുവതിയുടെയും മക്കളുടെയും മൃതദേഹം കണ്ടെത്തിയത്.ചിക്കബല്ലാപുരയിലെ കാകളചിന്ത ഗ്രാമത്തിലെ ഗംഗരാജാണ് നാഗശ്രീയുടെ ഭര്‍ത്താവ്. ഏഴ് വര്‍ഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്.

മൂന്നാമത്തെ പ്രസവത്തിലും ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കാന്‍ സാധിക്കാത്തതിനാല്‍ യുവതി അടുത്തിടെയായി ഏറെ വിഷമത്തിലായിരുന്നുവെന്ന് ഗംഗരാജ് പൊലീസിന് മൊഴി നല്‍കി. ഇതാണ് ഈ ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here