നാടോടി ഗായകന് കാണികള്‍ എറിഞ്ഞു നല്‍കിയത് ലക്ഷങ്ങള്‍

അഹമ്മദാബാദ് :വേദിയില്‍ പാടിത്തകര്‍ത്ത നാടോടി ഗായകന് കാണികള്‍ എറിഞ്ഞു നല്‍കിയത് ലക്ഷങ്ങള്‍. ഗുജറാത്തിലെ അഹമ്മദാബാദിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ അരങ്ങേറിയ സംഗീത പരിപാടിക്കിടെയാണ് ഗായകന് നാട്ടുകാര്‍ ലക്ഷങ്ങള്‍ വാരിയെറിഞ്ഞത്. ഗ്രാമത്തിലെ ഒരു സന്നദ്ധ സംഘടനയുടെ നേതൃതത്തിലായിരുന്നു പരിപാടി സംഘടിക്കപ്പെട്ടത്.

ബ്രിജ്‌രാജ് ഗാദ്‌വിയെന്ന എന്ന നാടോടിഗായകനാണ് ഒറ്റ സംഗീത പരിപാടി കൊണ്ട് തന്നെ ഇത്രയധികം പണം സമാഹരിച്ചത്. 10 രൂപ മുതല്‍ 500 രൂപയുടേത് വരെയുള്ള നോട്ടുകളുടെ കെട്ടുകളാണ് ഇദ്ദേഹത്തിന് പ്രദേശവാസികള്‍ എറിഞ്ഞു നല്‍കിയത്. വേദിയില്‍ ഗാനം ആലപിക്കുന്ന ഇദ്ദേഹത്തിന് ആസ്വാദകര്‍ പണം എറിഞ്ഞു നല്‍കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കപ്പെടുന്നത്.

എന്നാല്‍ ഇതു നാട്ടിലെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സംഘടിക്കപ്പെട്ട പരിപാടിയായത് കൊണ്ട് തന്നെ ഈ പണം മുഴുവനും പാവങ്ങളെ സഹായിക്കുവാനാണ് ഉപയോഗിക്കുകയെന്ന് സംഘടനാ നേതാക്കളും ഗായകനും വ്യക്തമാക്കി.

ഉത്തരേന്ത്യയില്‍ ഇത്തരം സംഗീത പരിപാടികളില്‍ പണം വാരിയെറിയുന്നത് പണ്ടു മുതല്‍ക്കെ തന്നെ പതിവാണ്. എന്നാല്‍ അടുത്തിടെയായി നിരവധി പ്രതിഷേധങ്ങളും ഇത്തരത്തിലുള്ള പരിപാടികള്‍ക്കെതിരെ ഉണ്ടാവാറുണ്ട്.

വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here