കുടിയന്‍ കുരങ്ങിനെ പിടികൂടി

ബംഗളൂരു: ബാറില്‍ സ്ഥിരമായി മദ്യപിക്കാനെത്തുന്ന ഒരാളുടെ ശല്യം സഹിക്കവയ്യാതെ ഉടമസ്ഥന്‍ അധികാരികളോട് പരാതിപ്പെട്ടു. കമ്മനഹള്ളിയിലെ ഒരു ബാറിലാണ് രസകരമായ സംഭവം.

ദിവാകര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ബാറില്‍ സ്ഥിരമായെത്തുന്ന ആ ശല്യക്കാരന്‍ ഒരു കുരങ്ങാണെന്നതാണ് രസകരം. ഒരു ദിവസം അപ്രതീക്ഷിതമായി ബാറിലെത്തിയ കുരങ്ങിന് ഒരാള്‍ കുറച്ച് മദ്യം ഒഴിച്ചു കൊടുത്തു.

ഇതിന് ശേഷം സ്ഥിരമായി കുരങ്ങ് ബാറിലെത്തുകയും മദ്യം കഴിക്കുകയും ചെയ്യുന്നുവെന്ന് ദിവാകര്‍ പറയുന്നു. എന്നാല്‍ തനിക്ക് ആരും മദ്യം തരാതിരിക്കുമ്പോള്‍ കുരങ്ങ് മദ്യ കുപ്പിയുള്ള മേശമേല്‍ ചാടിക്കയറി ബഹളം വെക്കുകയും ആളുകളെ ഉപദ്രവിക്കാനും തുടങ്ങി.

ഇതോടെ കുരങ്ങിന്റെ ശല്യം സഹിക്കവയ്യാതെ മൃഗസംരക്ഷണ വകുപ്പ് അധികൃതരെ വിളിച്ച് ദിവാകര്‍ വിവരം അറിയിച്ചു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇവരെത്തി കുരങ്ങിനെ ഏറ്റെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here