പ്രവാസികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍

വാഷിങ്ടണ്‍ : സൗദി അറേബ്യയില്‍ വിദേശികള്‍ക്ക് വന്‍ തോതില്‍ തൊഴിലവസരങ്ങള്‍ ഒരുക്കുമെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. സൗദി വികസനക്കുതിപ്പിലാണ്. നിരവധി വന്‍കിട പദ്ധതികളാണ് സാക്ഷാത്കരിക്കപ്പെടുന്നത്.

അതിനാല്‍ അനവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ഈ സാഹചര്യത്തില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും തൊഴില്‍ ലഭ്യതയേറുമെന്നും എംബിഎസ് അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ വ്യക്തമാക്കി.

പ്രവാസികളുടെ എണ്ണം സൗദിയില്‍ വര്‍ധിക്കും. 30 വര്‍ഷം കൊണ്ടുണ്ടായതിനേക്കാള്‍ മാറ്റങ്ങളാണ് സൗദിയില്‍ കഴിഞ്ഞ 3 വര്‍ഷത്തിനിടെയുണ്ടായത്. നിലവില്‍ പത്ത് ദശലക്ഷത്തോളം വിദേശികള്‍ രാജ്യത്ത് തൊഴിലെടുക്കുന്നുണ്ട്.

ഈ സംഖ്യയില്‍ കുറവുവരില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ പൊതുനിക്ഷേപ ഫണ്ട് 160 ബില്യണ്‍ ഡോളറില്‍ നിന്നും 300 ബില്യണ്‍ ഡോളറായി വര്‍ധിച്ചിരിക്കുകയാണ്.

2020 ല്‍ ഇത് 600 മുതല്‍ 700 ബില്യണ്‍ ഡോളറായി വര്‍ധിക്കുമെന്നും അദ്ദേഹം അറിയിച്ചു. അമേരിക്കന്‍ സന്ദര്‍ശനശേഷം എംബിഎസ് ഫ്രാന്‍സ് പര്യടനത്തിലേര്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here