വരന്റെ ജനനേന്ദ്രിയം അറുത്തെടുത്തു

മൊറീന : വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ വരന്റെ ജനനേന്ദ്രിയം അജ്ഞാതര്‍ അറുത്ത് കൊണ്ടുപോയി. മധ്യപ്രദേശിലെ മൊറീന ജില്ലയിലാണ് നടുക്കുന്ന സംഭവം. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച യുവാവിന്റെ നില ഗുരുതരമായി തുടരുകയാണ്.

വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം. പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ വീടിന് പുറത്തിറങ്ങിയപ്പോഴാണ് രണ്ടംഗ സംഘം ഇയാളെ ആക്രമിച്ച് ലിംഗം മുറിച്ചെടുത്തത്. തുടര്‍ന്ന് ഛേദിച്ച ഭാഗം അക്രമികള്‍ കൊണ്ടുപോവുകയും ചെയ്തു.

പിന്നീട് തുന്നിച്ചേര്‍ക്കാനുള്ള സാധ്യത പോലും ഇല്ലാതാക്കാന്‍ വേണ്ടിയാണ് ഛേദിച്ച ഭാഗവുമായി അക്രമികള്‍ കടന്നുകളഞ്ഞത്. ഫെബ്രുവരി 6 നാണ് 25 കാരന്റെ വിവാഹം. ആക്രമണത്തിനുള്ള പ്രകോപനമെന്തെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല.

അക്രമികളെ തിരിച്ചറിയാനുമായിട്ടില്ല. എന്തെങ്കിലും സംസാരിക്കാവുന്ന അവസ്ഥയിലല്ല യുവാവ്, 25 കാരന്റെ നില ഭേദപ്പെട്ടാല്‍ മാത്രമേ കാര്യങ്ങള്‍ ചോദിച്ചറിയാനാകൂവെന്നും എസ്‌ഐ അമിത് ശര്‍മ വ്യക്തമാക്കി.

ലിംഗത്തിന്റെ മുറിച്ച ഭാഗത്തിനായി ആക്രമണ സ്ഥലത്ത് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു. അറുത്തുമാറ്റിയ ഭാഗം ലഭിച്ചിരുന്നെങ്കില്‍ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ക്കാമായിരുന്നു.

യുവാവിനോട് ആര്‍ക്കെങ്കിലും ശത്രുതയുള്ളതായി ബന്ധുക്കള്‍ക്കും അറിവില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here