പീഡന പരാതിയില്‍ വ്യവസായി അറസ്റ്റില്‍

മുംബൈ : വ്യവസായി പീഡിപ്പിച്ചെന്ന ഗുരുതര ആരോപണവുമായി പ്രമുഖ ബോളിവുഡ് നടി സീനത്ത് അമന്‍. 66 കാരിയായ സീനത്തിന്റെ പരാതിയില്‍ മുംബൈ വ്യവസായിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

ജുഹു പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് ഇയാള്‍ പിടിയിലായത്.

വ്യവസായി തന്നെ പിന്‍തുടര്‍ന്ന് ശല്യം ചെയ്യുന്നതായി കാണിച്ച് നടി ജനുവരിയില്‍ ജുഹു പോലീസിനെ സമീപിച്ചിരുന്നു. ഇയാള്‍ വാട്‌സ്ആപ്പിലൂടെ തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതായും നടി പരാതിയല്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം നടിയും വ്യവസായിയും തമ്മില്‍ വളരെ നാളത്തെ പരിചയമുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയതായി എ എന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇയാള്‍ ഒളിവില്‍ പോയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ബലാത്സംഗം, അപകീര്‍ത്തിപ്പെടുത്തല്‍, പിന്‍തുടര്‍ന്ന് ശല്യം ചെയ്യല്‍, ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ തുടങ്ങിയവ പ്രകാരമാണ് പൊലീസ് വ്യവസായിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇയാളുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here