മലപ്പുറത്തെ രണ്ടായി വിഭജിക്കണമെന്ന് ലീഗ്

മലപ്പുറം: മലപ്പുറം ജില്ലയെ രണ്ടായി വിഭജിക്കണമെന്ന് മുസ്ലിം ലീഗ്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് തന്നെ ഈ ആവശ്യം മുന്നോട്ട് വെച്ചിരുന്നതാണ്. മലപ്പുറം ജില്ലാ രൂപവത്കരണത്തിന്റെ സുവര്‍ണ ജൂബിലിയുടെ ഭാഗമായി ലീഗ് സംഘടിപ്പിക്കുന്ന പരിപാടികളുടെ വിശദീകരണ യോഗത്തിലാണ് തങ്ങള്‍ ഇക്കാര്യം ഉന്നയിച്ചത്. വികസനം മുന്‍നിര്‍ത്തി ജില്ലയെ രണ്ടായി വിഭജിക്കണമെന്ന് മലപ്പുറം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ജനസാന്ദ്രത കൂടുതലുള്ള ജില്ലയെ വികസനം മുന്‍നിര്‍ത്തി വിഭജിക്കണമെന്നാണ് സാദിഖലി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. പ്രാദേശികമായി നിലനില്‍ക്കുന്ന വികസന അസന്തുലിതാവസ്ഥ ഇല്ലാതാക്കുന്നതിന്റെ ഭാഗമായി ജില്ലയെ രണ്ടായി വിഭജിക്കണമെന്ന ആവശ്യം ന്യായമാണ്. നടക്കാനിരിക്കുന്ന സുവര്‍ണ ജൂബിലി പരിപാടികളില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകളും സുപ്രധാന തീരുമാനങ്ങളും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ എസ്ഡിപിഐ അടക്കമുള്ള ചില രാഷ്ട്രീയ കക്ഷികളും സമാന ആവശ്യവും ഉന്നയിച്ചു രംഗത്ത് വന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here