ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തി

ഹൈദരാബാദ് : ലൈംഗിക ശേഷിയില്ലെന്ന കാരണത്താല്‍ യുവതി ഭര്‍ത്താവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ആന്ധ്രപ്രദേശിലെ ഹൈദരാബാദിലാണ് നടുക്കുന്ന സംഭവം. യെലമഞ്ചിലി സ്വദേശി നാഗേശ്വരറാവുവിനെയാണ് ഭാര്യ വരലക്ഷ്മി കൊലപ്പെടുത്തിയത്. വെള്ളിയാഴ്ചയായിരുന്നു ദാരുണമായ സംഭവം.

മദ്യലഹരിയിലായിരുന്ന നാഗേശ്വര്‍ റാവുവിനെ തുണി കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. സംരംഭകനായ നാഗേശ്വര്‍ റാവുവിന് 4 വര്‍ഷം മുന്‍പ് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടത്തെ തുടര്‍ന്ന് ഇയാളുടെ ലൈംഗികശേഷി നഷ്ടമായി.

ഇതിന് പിന്നാലെ യുവതി മറ്റൊരാളുമായി അടുപ്പത്തിലായി. നാഗേശ്വരറാവുവിന് ഒരു സൂചനയും നല്‍കാതെയാണ് വരലക്ഷ്മി അവിഹിതബന്ധം തുടര്‍ന്നുപോന്നത്. അതേസമയം നാഗേശ്വരറാവു കടുത്ത മദ്യപാനത്തിന് അടിമപ്പെടുകയും ചെയ്തിരുന്നു.

ഇതോടെ കാമുകനൊപ്പം ജീവിക്കാന്‍ യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ കാമുകന് പങ്കില്ലെന്ന് പൊലീസ് പറയുന്നു. ഇയാളുടെ അറിവോടെയല്ല നാഗേശ്വരറാവുവിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് ഭാഷ്യം.

മദ്യലഹരിയിലായിരുന്ന സമയത്ത് നാഗേശ്വരറാവുവിനെ എളുപ്പം കൊലപ്പെടുത്താമെന്ന് യുവതി കണക്കുകൂട്ടി.രണ്ട് മക്കളും മുത്തശ്ശിയുടെ വീട്ടിലായിരുന്ന ദിനം ഇതിനായി തെരഞ്ഞെടുത്തു. അങ്ങിനെ വെള്ളിയാഴ്ച കൃത്യം നടപ്പാക്കി. തുടര്‍ന്ന് ഭര്‍ത്താവ് മരിച്ചെന്ന് ബന്ധുക്കളെ അറിയിച്ചു.

സ്വാഭാവിക മരണമായാണ് ബന്ധുക്കളുടെ മുന്നില്‍ അവതരിപ്പിച്ചത്. എന്നാല്‍ നാഗേശ്വരറാവുവിന്റെ സഹോദരന് സംശയം തോന്നുകയും പൊലീസിനെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് വിധേയമാക്കി. ഇതോടെയാണ് കഴുത്തുഞെരിച്ചുള്ള കൊലപാതകമാണെന്ന് വ്യക്തമായത്.

തുടര്‍ന്ന് പൊലീസ് വരലക്ഷ്മിയോട് വിവരങ്ങള്‍ തേടി. പൊലീസിനെ കബളിപ്പിക്കാന്‍ യുവതി തന്റെ അമ്മയുടെ നമ്പറാണ് നല്‍കിയത്. ഇതോടെ സംശയം ബലപ്പെട്ടു. തുടര്‍ന്ന് യുവതിയെ കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തായത്.

ഭര്‍ത്താവിന് ലൈംഗിക ശേഷിയില്ലാത്തതിനാലാണ് താന്‍ അവിഹിത ബന്ധത്തിലേര്‍പ്പെട്ടതെന്നും ഇതിനാലാണ് താന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്നും യുവതി മൊഴി നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here