രാഹുല്‍ഗാന്ധിക്ക് വേണ്ടി നഗ്മ പാടിയ പാട്ടുകള്‍

ചെന്നൈ: സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ബാഷ ആരാധകര്‍ എന്നും മനസില്‍ സൂക്ഷിക്കുന്ന സിനിമയാണ്. ചിത്രത്തിലെ നായിക നഗ്മയായിരുന്നു. സജീവ രാഷ്ട്രീയ പ്രവര്‍ത്തക നഗ്മയുടെ പുതിയ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പാടിപ്പുകഴ്ത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പോണ്ടിച്ചേരിയിലെ സോറപട്ട് എന്ന സ്ഥലത്തെത്തിയ നടി പാര്‍ട്ടി പരിപാടിക്കിടയില്‍ ബാഷയിലെ പാട്ടുകള്‍ പാടി വേദി കീഴടക്കി.

രാഹുലാണ് യഥാര്‍ത്ഥ ബാഷയെന്ന് പറഞ്ഞ നടി രജനിയെ സ്തുതിക്കുന്ന തമിഴ് സിനിമാ പാട്ടുകളില്‍ ചിലത് രാഹുലിന് വേണ്ടി പാടി. അഖിലേന്ത്യ മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയാണ് താരമിപ്പോള്‍.

രാഹുലിനെ നിങ്ങള്‍ അടുത്ത പ്രധാനമന്ത്രിയാക്കണമെന്ന് നടി ജനങ്ങളോട് പറഞ്ഞു. ഇന്ദിര ഗാന്ധിയുടെ കുടുംബത്തിലുള്ളവരെ പോലെ ആരും ഇതുപോലെ രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്തിട്ടില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here