എട്ട് സംസ്ഥാനങ്ങളില്‍ ഹിന്ദുവിന് ന്യൂനപക്ഷ പദവി സാധ്യത

ഡല്‍ഹി :രാജ്യത്തെ എട്ട് സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കുന്ന കാര്യം കമ്മീഷന്റെ പരിഗണനയില്‍. ഇതുമായി ബന്ധപ്പെട്ട് പഠിക്കുവാന്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ മൂന്നംഗ സമിതിയെ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നിയോഗിച്ചിരുന്നു.

വൈസ് ചെയര്‍മാന്‍ ജോര്‍ജ്ജ് കുര്യന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ സമിതിയാണ് വിഷയം സംബന്ധിച്ച് പഠനം നടത്തിയത്. സമിതി റിപ്പോര്‍ട്ട് ജൂണ്‍ 14 ന് ചേരുന്ന യോഗത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചര്‍ച്ചയ്‌ക്കെടുക്കും.

എട്ട് സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വനി ഉപാധ്യായ കഴിഞ്ഞ വര്‍ഷം നവംബര്‍ 10 ന് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ആവശ്യം തള്ളിയ സുപ്രീം കോടതി ന്യൂനപക്ഷ കമ്മീഷനുമായി ബന്ധപ്പെടാന്‍ അശ്വനി ഉപാധ്യായക്ക് നിര്‍ദ്ദേശം നല്‍കി. ഇതിനെ തുടര്‍ന്നാണ് ഇദ്ദേഹം ഈ ആവശ്യവുമായി ന്യൂനപക്ഷ കമ്മീഷനെ സമീപിച്ചത്.

2011 ലെ സെന്‍സസ് പ്രകാരം ലക്ഷദ്വീപ്, മിസോറാം, നാഗാലാന്റ്, മേഘാലയ, ജമ്മു-കാശ്മീര്‍, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, പഞ്ചാബ് എന്നീ എട്ടു സംസ്ഥാനങ്ങളില്‍ ഹിന്ദു സമുദായം ന്യൂനപക്ഷമാണ്. ഇതില്‍ ലക്ഷദ്വീപ് കേന്ദ്ര ഭരണ പ്രദേശമാണ്.  നിലവില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ രേഖകള്‍ പ്രകാരം മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധമതം, പാര്‍സി എന്നിവര്‍ക്ക് മാത്രമേ ഈ പദവിയുള്ളു. വിഷയത്തില്‍ കമ്മീഷന്‍ എന്തു നിലപാടെടുക്കമെന്ന് അറിയുവാന്‍ ജൂണ്‍ 14 വരെ കാത്തിരിക്കേണ്ടി വരും

2011 ലെ സെന്‍സസ് പ്രകാരം 8 സംസ്ഥാനങ്ങളിലെ ഹിന്ദുക്കളുടെ ശതമാന കണക്ക്

ലക്ഷദ്വീപ്                      2.5 %
മിസോറാം                     2.75 %
നാഗാലാന്റ                   8.75 %
മേഘാലയ                     11.53 %
ജമ്മു -കാശ്മീര്‍              28.44 %
അരുണാചല്‍ പ്രദേശ്      29 %
മണിപ്പൂര്‍                      31.39 %
പഞ്ചാബ്                       38.40 %

LEAVE A REPLY

Please enter your comment!
Please enter your name here