പറന്നുയരാന്‍ തുടങ്ങുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം കത്തിനശിച്ചു- വീഡിയോ

പനാജി: പറന്നുയരാന്‍ തുടങ്ങുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയ മിഗ് 29 കെ യുദ്ധവിമാനം കത്തിനശിച്ചു. ഗോവയിലെ ദബോലിം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ജെറ്റ് വിമാനത്തിലുണ്ടായിരുന്ന ട്രെയിനി പൈലറ്റ് രക്ഷാകവചം ഉപയോഗിച്ച് രക്ഷപ്പെട്ടു. അപകടത്തെ തുടര്‍ന്നു വിമാനത്താവളം ഒരു മണിക്കൂര്‍ അടച്ചിട്ടു. ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവം. യുദ്ധക്കപ്പലായ ഐ.എന്‍.എസ് വിക്രമാദിത്യയിലെ യുദ്ധവിമാനമാണ് കത്തിനശിച്ചത്. ഗോവ വിമാനത്താവളത്തില്‍നിന്നുള്ള വിമാന സര്‍വീസുകള്‍ അപകടത്തെ തുടര്‍ന്ന് വൈകാനിടയുണ്ടെന്ന് വിമാനത്താവള അധികൃതര്‍ ട്വീറ്റ് ചെയ്തു. റണ്‍വേയില്‍നിന്നും പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ മിഗ് 29 ഫൈറ്റര്‍ ജെറ്റ് വിമാനത്തിന് തീപിടിക്കുകയായിരുന്നുവെന്നാണ് അധികൃതരുടെ വിശദീകരണം. അപകടം നേവി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. പൂര്‍ണമായും അഗ്‌നിക്കിരയായ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കിക്കൊണ്ടിരിക്കുകയാണ്. അതേസമയം തീപിടിക്കാനുള്ള കാരണം വ്യക്തമല്ല.

കൂടുതല്‍ ചിത്രങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here