യുവതാരരാജാക്കന്‍മാര്‍ക്കെതിരെ ചുള്ളിക്കാട്

കൊച്ചി :മലയാളം എഴുതുവാനും വായിക്കുവാനും അറിയാത്തവരാണ് പുതിയ യുവ താരരാജാക്കന്‍മാരെന്ന് പ്രമുഖ കവിയും നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട്. ഫെഫ്കാ റൈറ്റേര്‍സ് യൂണിയന്‍ എറണാകുളത്ത് സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങിനിടയില്‍ വെച്ചായിരുന്നു ചുള്ളിക്കാടിന്റെ ഈ പരാമര്‍ശം. മലയാള സിനിമയിലെ യുവ താരരാജക്കന്മാര്‍ക്ക് സ്‌ക്രിപ്റ്റുകള്‍ മംഗ്ലീഷില്‍ എഴുതി കൊടുക്കേണ്ട അവസ്ഥയാണെന്നായിരുന്നു ചുള്ളിക്കാടിന്റെ പരിഹാസം.

മലയാളം അറിയാത്തവരാണ് ഇന്ന് താര രാജാക്കന്‍മാരായി വിലസുന്നത്. അവരുടെ കൈകളിലാണ് ഇപ്പോള്‍ മലയാള സിനിമയെന്നും ചുള്ളിക്കാട് തുറന്നടിച്ചു. തന്റെ കവിതകള്‍ ഇനി സ്‌കൂളുകളില്‍ പഠിപ്പിക്കരുതെന്ന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ബാലചന്ദ്രന്‍ ചുള്ളിക്കാട് പ്രസംഗിച്ചത് ഏറെ വിവാദത്തിന് ഇട വരുത്തിയിരുന്നു. ഒരു സ്വകാര്യ ചടങ്ങിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഭാഷ ശരിയായി കൈകാര്യം ചെയ്യുവാന്‍ അറിയാത്ത അധ്യാപകരാണ് സ്‌കൂളുകളില്‍ മലയാളം പഠിപ്പിക്കുന്നതെന്നായിരുന്നു ചുള്ളിക്കാടിന്റെ അന്നത്തെ വിമര്‍ശനം.

LEAVE A REPLY

Please enter your comment!
Please enter your name here