ഹോക്കിങിന് അനുശോചനം ;നെയ്മര്‍ വിവാദത്തില്‍

വാഷിങ്ടണ്‍: വീല്‍ചെയറില്‍ ശാരീരിക അവശതകളെ മറന്ന് ലോകത്തെ വിസ്മയിപ്പിച്ച ശാസ്ത്രജ്ഞനാണ് സ്റ്റീഫന്‍ ഹോക്കിങ്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ലോകമെമ്പാടുമുള്ള ധാരാളം പേരാണ് അനുശോചനമറിയിച്ചത്.

എന്നാല്‍ ഹോക്കിങ്ങിന് അനുശോചനം രേഖപ്പെടുത്തി വിവാദത്തില്‍പ്പെട്ടിരിക്കുകയാണ് ബ്രസീല്‍ ഫുട്‌ബോള്‍ താരം നെയ്മര്‍. എപ്പോഴും പോസിറ്റീവായിരിക്കുക, ഏത് സാഹചര്യത്തിലാണെങ്കിലും അതില്‍ നിന്ന് മികച്ച നേട്ടങ്ങളുണ്ടാക്കുക’ എന്ന സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ വാക്കുകള്‍ക്കൊപ്പം അദ്ദേഹത്തെ പോലെ വീല്‍ചെയറിലിരിക്കുന്ന ചിത്രം താരം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതാണ് വിവാദത്തില്‍പ്പെട്ടത്.

നെയ്മറിന്റെ ട്വീറ്റ് അനവസരത്തിലുള്ളതാണെന്നാണ് വിമര്‍ശകരുടെ പക്ഷം. ജീവിതത്തിന്റെ ഭൂരിഭാഗവും വീല്‍ചെയറില്‍ ജീവിച്ച ഹോക്കിങ്ങിനെ പരിഹസിക്കുന്നതാണ് നെയ്മറിന്റെ ചിരിച്ചുകൊണ്ടുള്ള ട്വീറ്റെന്നാണ് ആളുകളുടെ കണ്ടെത്തല്‍.

എന്നാല്‍ പരിക്കിനെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന നെയ്മറും വീല്‍ചെയറിലാണ് സഞ്ചരിക്കുന്നത്. അതുകൊണ്ടാണ് നെയമര്‍ വീല്‍ചെയറിലിരിക്കുന്ന ചിത്രം ട്വീറ്റ് ചെയ്തതെന്നും ആരാധകര്‍ വാദിച്ചു.

ഫെബ്രുവരി 26ന് മാഴ്‌സെക്കെതിരായ മത്സരത്തിലാണ് നെയ്മറിന് വലതുകാലിന് പരിക്കേറ്റത്. പരിക്ക് ഭേദമാകാന്‍ ഒരു മാസത്തെ വിശ്രമം ഡോക്ടര്‍മാര്‍ നെയ്മറിന് നിര്‍ദ്ദേശിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here