ദുബായില്‍ 28 വാഹനങ്ങള്‍ കൂട്ടിയിടിച്ചു

ദുബായ് : അബുദാബിയില്‍ 44 വാഹനങ്ങള്‍ കൂട്ടിയിടിച്ചതിന് പിന്നാലെ ദുബായില്‍ വ്യാഴാഴ്ച 28 വാഹനങ്ങള്‍ ഒരുമിച്ച് അപകടത്തില്‍പ്പെട്ടു. സംഭവത്തില്‍ 9 പേര്‍ക്ക് പരിക്കുണ്ട്. രാവിലെ എമിറേറ്റ്‌സ് റോഡിലാണ് അപകടം.

ശക്തമായ മൂടല്‍ മഞ്ഞാണ് അപകട കാരണമായതെന്ന് ദുബായ് പൊലീസ് അറിയിച്ചു. കാലാവസ്ഥയിലെ ഈ മാറ്റം ശ്രദ്ധിച്ചുവേണം വാഹനങ്ങളുമായി നിരത്തിലിറങ്ങാനെന്ന് ദുബായ് പൊലീസ് ട്രാഫിക് ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സയിഫ് മുഹൈര്‍ അല്‍ മസൂറി പറഞ്ഞു.

അപകടങ്ങള്‍ ഒഴിവാക്കാന്‍ ട്രാഫിക് പട്രോളിങ് കാര്യക്ഷമമാക്കുമെന്നും അദ്ദേഹം അറിയിച്ചു. 4 നാള്‍ മുന്‍പാണ് അബുദാബിയില്‍ 44 വാഹനങ്ങള്‍ കൂട്ടിയിടിച്ചത്. സംഭവത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here