പാറ്റകളെ സ്‌നേഹിക്കുന്ന പെണ്‍കുട്ടി

ഒക്കല്ലഹോമ :പലതരം ഹോബികള്‍ ലോകത്ത് നിലവിലുണ്ട്. എന്നാല്‍ വ്യത്യസ്ഥകരമായ ഒരു ഹോബിയിലൂടെ ലോകത്തിന്റെ ശ്രദ്ധ പിടിച്ച് പറ്റുകയാണ് ഈ ഒന്‍പത് വയസ്സുകാരി. അമേരിക്കയിലെ ഒക്കല്ലഹോമ സ്വദേശിനിയായ ഷെല്‍ബി എന്ന ഒന്‍പത് വയസ്സുകാരിയാണ് ഈ വേറിട്ട ശീലവുമായി  ഏവരിലും അമ്പരപ്പ് നിറയ്ക്കുന്നത്.

പാറ്റകളാണ് ഷെല്‍ബിയുടെ ഇഷ്ടപ്പെട്ട കൂട്ടുകാര്‍. ആയിരത്തിലധികം പാറ്റകളെയാണ് ഈ ഒന്‍പത് വയസ്സുകാരി തന്റെ വീട്ടില്‍ വളര്‍ത്തുന്നത്. ഏഴ് ടാങ്കുകളിലായാണ് ഷെല്‍ബി പാറ്റകളെ വളര്‍ത്തുന്നത്. ഇതില്‍ ഒരു ടാങ്ക് പെണ്‍കുട്ടിയുടെ മുറിയിലും ഒന്ന് സഹോദരന്റെ മുറിയിലും ബാക്കിയുള്ളവ വീട്ടിലെ ഗേരേജിലുമാണ് സൂക്ഷിച്ചിരിക്കുന്നത്.

നാല് വര്‍ഷം മുന്‍പ് അഞ്ച് പാറ്റകളെ ശേഖരിച്ചാണ് ഷെല്‍ബി ഈ ഹോബിക്ക് തുടക്കം കുറിച്ചത്. ഇന്ന് പാറ്റകളുടെ എണ്ണം ആയിരം കടന്നു. പാറ്റകള്‍ വളരെ തമാശക്കാരും ചന്തമുള്ളവരുമാണെന്നാണ് ഷെല്‍ബിയുടെ പക്ഷം. ഇവയെ ചെകുത്താനെ പോലെ പേടിയോടെ കാണേണ്ട ഒന്നല്ലെന്നും പെണ്‍കുട്ടി പറയുന്നു.

ഷെല്‍ബിയുടെ മുറി നിറയെ പാറ്റകള്‍ ഓടി നടക്കുകയാണ്. വീട്ടുകാര്‍ക്കും നിലവില്‍  ഈ ഹോബിയോട് എതിര്‍പ്പൊന്നുമില്ല. കഴിഞ്ഞ വര്‍ഷം മരിച്ച് പോയ തന്റെ ഏറ്റവും പ്രീയപ്പെട്ട പാറ്റയ്ക്ക് വേണ്ടി ശവകുടീരം വരെ പെണ്‍കുട്ടി വീടിനുള്ളില്‍ പണിതിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here