നിപാ: പ്രവാസികളുടെ യാത്ര മുടങ്ങുന്നു

ദുബായ് : കേരളത്തിലെ നിപാ വൈറസ് ബാധയെ തുടര്‍ന്ന് ഗള്‍ഫിലുള്ള പ്രവാസികളുടെ യാത്ര മുടങ്ങുന്നു. റംസാനും വേനലവധിയും കണക്കിലെടുത്ത് നാട്ടിലേക്ക് തിരിക്കാനിരുന്ന നിരവധി പേരാണ് യാത്ര റദ്ദാക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നത്.ഈ മാസം 15 നാകും പെരുന്നാളെന്നാണ് കണക്കാക്കുന്നത്.

ഈ മാസം 21 ന് വേനലവധിക്ക് സ്‌കൂളുകള്‍ പൂട്ടുകയും ചെയ്യും. ഇതനുസരിച്ചാണ് പലരും യാത്ര ക്രമീകരിച്ചിരുന്നത്.കൂടാതെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കല്‍, വിവാഹം, സ്‌കൂള്‍ പ്രവേശനം, തുടങ്ങിയ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി നാട്ടില്‍ പോകാന്‍ ഇരുന്നവരും പ്രതിസന്ധിയിലായി.

അതേസമയം മുന്‍പ് നാട്ടിലേക്ക് തിരിച്ച പ്രവാസികള്‍ യാത്ര നേരത്തേയാക്കുകയുമാണ്. നിപാ ബാധ രൂക്ഷമായാല്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള പ്രവേശനം പ്രതിസന്ധിയിലാകുമോ എന്ന ആശങ്കയെ തുടര്‍ന്നാണിത്. തല്‍ക്കാലം നാട്ടിലേക്ക് വരേണ്ടെന്ന് ബന്ധുക്കള്‍ പ്രവാസികളെ അറിയിക്കുന്ന സംഭവങ്ങളുമുണ്ട്.

അത്യാവശ്യങ്ങളുള്ളതിനാല്‍ ചിലര്‍ രണ്ടും കല്‍പ്പിച്ച് നാട്ടിലേക്ക് തിരിക്കുന്നുമുണ്ട്. അതേസമയം ടിക്കറ്റ് റദ്ദാക്കുന്നതോടെ വന്‍ സാമ്പത്തിക നഷ്ടമാണ് ഇവര്‍ക്ക് നേരിടേണ്ടി വരുന്നത്. പലരും മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ടിക്കറ്റെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here