ഹോമിയോ മരുന്ന് കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം

കോഴിക്കോട് : നിപാ വൈറസിനെ പ്രതിരോധിക്കാന്‍ ഹോമിയോ മരുന്ന് കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം. നിപായുടെ പ്രതിരോധ മരുന്നായി മണാശ്ശേരി ഹോമിയോ ഡിസ്‌പെന്‍സറി വിതരണം ചെയ്ത ഗുളികകള്‍ കഴിച്ചാണ് ശാരീരികാസ്വാസ്ഥ്യം ഉണ്ടായത്.

പ്രദേശത്ത് ഒരാള്‍ നിപാ ബാധയെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു. പ്രദേശം ഭീതിയിലാഴ്ന്നതോടെ രോഗപ്രതിരോധത്തിനായി ആളുകള്‍ ഹോമിയോ മരുന്ന് കഴിക്കുകയായിരുന്നു. ഇതില്‍ 30 ഓളം പേര്‍ക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായിരിക്കുന്നത്.

എന്നാല്‍ ഇത്തരത്തില്‍ മരുന്ന് വിതരണത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് ഹോമിയോ ഡിഎംഒ വ്യക്തമാക്കി. ഇത്തരത്തിലൊരു പ്രതിരോധ മരുന്നില്ലെന്നും വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാകരുതെന്നും ആരോഗ്യവകുപ്പും മുന്നറിയിപ്പ് നല്‍കി.

നിപാ ബാധയില്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണങ്ങള്‍ നടത്തിയ ആറുപേര്‍ പൊലീസ് പിടിയിലായിട്ടുണ്ട്. അതേസമയം രോഗഭീതി നിലനില്‍ക്കുന്നതിനാല്‍ മാഹിയിലും ഈ മാസം പന്ത്രണ്ടിനേ സ്‌കൂളുകള്‍ തുറക്കുകയുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here