വായുവിലൂടെ നിപ്പാ വൈറസ് പകരും

കോഴിക്കോട് : വായുവിലൂടെ നിപ്പാ വൈറസ് പകരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രസര്‍ക്കാരിന്റെ വിദഗ്ധസംഘം. എന്നാല്‍ മറ്റ് വൈറസുകള്‍ക്ക് സമാനമായി കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ നിപ്പാ വൈറസിന് സാധിക്കില്ല. പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണം.

കിണറുകള്‍ വൃത്തിയായി മൂടണമെന്നും വിദഗ്ധ സംഘം വ്യക്തമാക്കി. പ്രതിരോധശേഷി കൂടിയ വ്യക്തികളെ വൈറസ് ബാധിക്കില്ല.ഇന്ത്യയില്‍ മൂന്നാം തവണയാണ് ഈ വൈറസിന്റെ സാന്നിധ്യം കണ്ടെത്തുന്നത്.

ഇതേക്കുറിച്ച് കൂടുതല്‍ പഠനത്തിനായി എയിംസില്‍ നിന്നുള്ള മെഡിക്കല്‍ സംഘം നാളെ കോഴിക്കോട് എത്തും.കഴിഞ്ഞദിവസം മരിച്ച ജാനകിയുള്‍പ്പെടെ 4 പേരുടെ മരണം ഈ വൈറസ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

രോഗബാധിതനായി ഒരാള്‍ ചികിത്സയിലുണ്ട്. സമാന ലക്ഷണങ്ങളുള്ള 9 പേരും ആശുപത്രികളിലുണ്ട്. രക്തസാമ്പിളിന്റെ ഫലം വന്നാലേ ബാക്കിയുള്ളവരുടെ കാര്യത്തില്‍ സ്ഥിരീകരണമാകൂ.

LEAVE A REPLY

Please enter your comment!
Please enter your name here