സ്വവര്‍ഗാനുരാഗിയായി നിത്യാമേനോന്‍; ഒപ്പമെത്തുന്നത് പ്രമുഖ നടി;പക്ഷേ അണിയറക്കാര്‍ ആശങ്കയിലാണ്

ഹൈദരാബാദ് : സ്വവര്‍ഗാനുരാഗിയുടെ വേഷത്തില്‍ നടി നിത്യാമേനോന്‍ എത്തുന്നു. തെലുഗ് ചിത്രത്തിലാണ് നടി ലെസ്ബിയന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു പ്രമുഖ നടിക്കൊപ്പമുള്ള ലിപ്‌ലോക്കും ചിത്രത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.പ്രമുഖ തെന്നിന്ത്യന്‍ താരസുന്ദരി കാജല്‍ അഗര്‍വാളായിരിക്കും നിത്യയ്‌ക്കൊപ്പമെത്തുകയെന്നാണ് വിവരം. എന്നാല്‍ സ്വവര്‍ഗ രതിക്ക് ഇന്ത്യയില്‍ നിമയം മൂലം നിരോധനമുള്ളതിനാല്‍ ചിത്രത്തിന് പ്രദര്‍ശനാനുമതി ലഭിക്കുമോ എന്ന ആശങ്ക അണിയറ പ്രവര്‍ത്തകര്‍ക്കുണ്ട്.അതേസമയം ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ചിത്രത്തില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് നിത്യയിപ്പോള്‍.

കൂടുതല്‍ ചിത്രങ്ങള്‍ …

LEAVE A REPLY

Please enter your comment!
Please enter your name here