നോറ ഫത്തേഹിയുടെ ഈ ബെല്ലി ഡാന്‍സ് വീഡിയോ ഇതുവരെ കണ്ടത് ഒമ്പത് ലക്ഷത്തിലേറെ പേര്‍

മുംബൈ :മുന്‍ ബിഗ് ബോസ് 9 താരം നോറാ ഫത്തേഹിയുടെ നൃത്ത വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. ഇന്‍ഡോ-കനേഡിയന്‍ മോഡലായ നോറ ഫത്തേഹി ‘റോര്‍ :ടൈഗേര്‍സ് ഓഫ് ദ സുന്ദര്‍ബന്‍സ്’ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്.  പുതിയ വീഡിയോയില്‍ സല്‍മാന്‍ ഖാന്റെ പുതുചിത്രമായ ടൈഗര്‍ സിന്ധാ ഹൈയിലെ സ്വാഗ് സെ സ്വാഗത് എന്ന ഗാനത്തിനാണ് നോറ പുതിയ വീഡിയോയില്‍ ബെല്ലി ഡാന്‍സ് ചെയ്യുന്നത്. താരം തന്നെ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതുവരെ ഒമ്പത് ലക്ഷത്തിലധികം പേരാണ് കണ്ടത്. നിരവധി അഭിനന്ദന സന്ദേശങ്ങളാണ് ഈ പെര്‍ഫോമന്‍സിലൂടെ താരത്തിനെ തേടിയെത്തിയത്.തന്റെ പ്രിയപ്പെട്ട ആരാധകര്‍ക്ക് പുതുവത്സര ആശംസകള്‍ നേര്‍ന്ന് കൊണ്ടാണ് നോറ വീഡിയോ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ വര്‍ഷത്തില്‍ കൂടുതല്‍ സ്‌നേഹവും അംഗീകാരങ്ങളും ഏവരെയും തേടിയെത്തട്ടെയെന്നും താരം ഈ വീഡിയോയ്‌ക്കൊപ്പം കുറിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here