‘റിനോവും വിനീതും പുറത്തെടുത്തത് മദ്യപരുടെ ശരീരഭാഷ’

കൊച്ചി :കേരളാ ബ്ലാസ്‌റ്റേര്‍സ് കളിക്കാരുടെ മൈതാനത്തിലെ മോശം ആഹ്ലാദ പ്രകടനത്തെ രൂക്ഷമായി വിമര്‍ശിച്ച് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. ഗോവയ്‌ക്കെതിരായ കഴിഞ്ഞ ഞായറാഴ്ച നടന്ന മത്സരത്തില്‍ ഗോളടിച്ചതിന് ശേഷം കളിക്കളത്തില്‍ സി കെ വിനീതും റിനോ ആന്റോയും ചേര്‍ന്ന് നടത്തിയ ആഹ്ലാദ പ്രകടനത്തെ രൂക്ഷമായി വിമര്‍ശിച്ചാണ് എന്‍ എസ് മാധവന്‍ രംഗത്ത് വന്നത്.നേരത്തേ കേരളാ ബ്ലാസ്‌റ്റേര്‍സ് ക്യാപ്ടന്‍ ജിംഗനെതിരെ മുന്‍ കോച്ച് റെനെ മ്യുലന്‍സ്റ്റിന്‍ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഗോവയില്‍ വെച്ചു നടന്ന ഒരു മത്സരത്തിന്റെ തലേ ദിവസം പുലര്‍ച്ചെ നാല് മണി വരെ ജിംഗന്‍ മദ്യപിച്ചിരുന്നതായും ഒട്ടും പ്രോഫഷണല്‍ അല്ലാത്ത കളിക്കാരനാണ് അദ്ദേഹം എന്നുമായിരുന്നു മ്യുലന്‍സറ്റന്റെ ആരോപണം. പുറത്തായതിന് പിന്നാലെ ഒരു വിദേശ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കേരളാ ബ്ലാസ്‌റ്റേര്‍സ് ക്യാപ്ടനെതിരെ മുന്‍ കോച്ച് ഇത്ര രൂക്ഷ വിമര്‍ശനം ഉയര്‍ത്തി വിട്ടത്.ആരോപണങ്ങള്‍ വിവാദമായതിനെ തുടര്‍ന്ന് ടീമിന്റെ ആരാധക പിന്തുണയ്ക്കും ചെറിയ തോതില്‍ മങ്ങലേറ്റിരുന്നു. ഗോള്‍ നേടിയ ശേഷം വലതു കോര്‍ണറിലേക്ക് പോയ വിനീത് കുഴയുന്നത് പോലെ നടന്നു, ശേഷം റിനോ ആന്റോ വിനീതിനടുത്തേക്ക് എത്തുകയും ഇരുവരും ചേര്‍ന്ന എന്തോ കുടിക്കുന്നത് തരത്തിലുള്ള ആംഗ്യം സ്‌റ്റേഡിയത്തില്‍ വെച്ച് കാണിക്കുകയും ചെയ്തു.ഇതാണ് എന്‍ എസ് മാധവനെ ചൊടിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട ഒരു പത്ര വാര്‍ത്തയും ഒപ്പം ചേര്‍ത്താണ് എന്‍ എസ് മാധവന്‍ താരങ്ങളെ കണക്കറ്റ് ശകാരിച്ചത്. മുന്‍ കോച്ച് മ്യൂലെന്‍സ്റ്റീനിലുള്ള മറുപടി ജിംഗാന്‍ ചത്ത് കളിച്ച് നല്‍കുന്നത് കണ്ടു. റീനോവും വീനിതും പുറത്തെടുത്ത മദ്യപ്പിക്കുന്നവരുടെ ശരീരഭാഷ ഫുട്ബാള്‍ കളത്തില്‍ കാണാന്‍ പാടില്ലാത്തതായിരുന്നു. കളി കാണുന്ന കുട്ടികള്‍ക്ക് അത് നല്‍കുന്ന സന്ദേശം അത്ര നല്ലതല്ല മാധവന്‍ ട്വീറ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here