വാഹനങ്ങളുടെ നമ്പര്‍പ്ലേറ്റുകള്‍ പുതുക്കണം

ദുബായ് : എമിറേറ്റില്‍ ഈ വര്‍ഷം ജൂലൈ മുതല്‍ പുതിയ നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധമാക്കുന്നു. പുതിയ ഡിസൈനിലുള്ള നമ്പര്‍പ്ലേറ്റുകള്‍ സ്ഥാപിക്കാന്‍ വാഹന ഉപയോക്താക്കളോട് അധികൃതര്‍ നിര്‍ദേശിച്ചു. എല്ലാ കോഡുകളിലുള്ളവയും മാറ്റേണ്ടതുണ്ട്. വിവിധ ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്.

ജൂലൈയില്‍ പ്രാബല്യത്തിലാകുന്ന ആദ്യ ഘട്ടത്തില്‍ എ,ബി,സി കോഡുകളില്‍ തുടങ്ങുന്ന നമ്പര്‍പ്ലേറ്റുകളാണ് പുതുക്കി സ്ഥാപിക്കേണ്ടത്. 2019 ജനുവരിയിലെ രണ്ടാം ഘട്ടത്തില്‍ ഡി,ഇ,എഫ്,ജി,എച്ച്,ഐ എന്നീ കോഡുകളിലുള്ളവ പരിഷ്‌കരിക്കണം. ഇത്തരത്തില്‍ ഘട്ടം ഘട്ടമായി നിശ്ചിത അക്ഷരങ്ങളിലുള്ളവ വീതം അതത് ഉപയോക്താക്കള്‍ പുതുക്കണം.

2021 ജനുവരിയോടെ മുഴുവന്‍ കോഡുകളിലുള്ളവയും പുതുക്കലാണ് ലക്ഷ്യമിടുന്നത്. ഡിസൈനും,നിറവും അനുസരിച്ച് നമ്പര്‍ പ്ലേറ്റുകളുടെ വിലയിലും വ്യത്യാസമുണ്ട്. ചെറിയവയ്ക്ക് 35 ദിര്‍ഹവും വലിയവയ്ക്ക് 50 ദിര്‍ഹവും നല്‍കണം. ദുബായുടെ വര്‍ണ്ണ ലോഗോ പതിപ്പിച്ച പുതിയ നമ്പര്‍പ്ലേറ്റുകള്‍ക്ക് 400 ദിര്‍ഹമാണ് നല്‍കേണ്ടത്. അതേസമയം ആഡംബര നമ്പറുകള്‍ക്ക് 500 ദിര്‍ഹവും നല്‍കണം.

LEAVE A REPLY

Please enter your comment!
Please enter your name here