ഒടിയന്‍ ടീസറിന് വന്‍ വരവേല്‍പ്പ്

കൊച്ചി: പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ ടീസര്‍ പുറത്തുവന്നു. മോഹന്‍ലാലാണ് ടീസര്‍ പുറത്തുവിട്ടത്. മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ തന്നെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നായിരിക്കും ഒടിയനിലേതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

30 മുതല്‍ 65 വയസ് വരെയുള്ള കഥാപാത്രങ്ങളെയാണ് മോഹന്‍ലാലിന്റെ മാണിക്യന്‍ എന്ന വേഷത്തിലൂടെ അവതരിപ്പിക്കുന്നത്. ഇരുട്ടിലൂടെ കരിമ്പടം പുതച്ച് പോകുന്ന മോഹന്‍ലാലിനെയാണ് ടീസര്‍ കാണിച്ചിരിക്കുന്നത്. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് പീറ്റര്‍ ഹെയ്‌നാണ്. മഞ്ജുവാര്യരാണ് ചിത്രത്തിലെ നായിക.

പ്രകാശ് രാജാണ് ഒടിയനിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവ് ഹരികൃഷ്ണന്‍ തിരക്കഥയും സാബു സിറില്‍ കലാ സംവിധാനവും നിര്‍വഹിക്കുന്ന ഒടിയന്‍ നിര്‍മിക്കുന്നത് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്.

Odiyan Movie Teaser

Get ready to be spellbound by his mystery!#Odiyan Movie Teaser is here !#Odiyan #OdiyanRising #OdiyanManikyan #Mohanlal #AashirvadCinemas

Odiyanさんの投稿 2018年5月8日(火)

LEAVE A REPLY

Please enter your comment!
Please enter your name here