ഒമാന്‍ വിസ റദ്ദാക്കിയ 87 ജോലികള്‍ ഇവയാണ്; മലയാളികള്‍ ഉള്‍പ്പെടെ വിദേശ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരിച്ചടി

ഒമാന്‍ : 87 തസ്തികകള്‍ക്ക് വിസ നല്‍കുന്നത് ഒമാന്‍ റദ്ദാക്കി. ഉദ്യോഗാര്‍ത്ഥികളായ മലയാളികളുള്‍പ്പെടെയുള്ള വിദേശികള്‍ക്ക് തിരിച്ചടിയേകുന്നതാണ് ഒമാന്‍ മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നടപടി. 6 മാസത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. വിസ റദ്ദാക്കിയ തസ്തികകളുടെ പട്ടിക ഇവിടെ വായിക്കാം.ഇന്‍ഫര്‍മേഷന്‍ ആന്റ് ടെക്‌നോളജി

ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി സ്‌പെഷ്യലിസ്റ്റ്, ജിയോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം സ്‌പെഷ്യലിസ്റ്റ്, ഇലക്ട്രോണിക് കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്‌സ്, പ്രോഗ്രാമ്മ്ഡ് മെഷീന്‍സ് മെയ്ന്റ്‌നന്‍സ്-ഇലക്ട്രോണിക്, ഇലക്ട്രോണിക് കാല്‍ക്കുലേറ്റര്‍ മെയ്ന്റനന്‍സ്, ഗ്രാഫിക് ഡിസൈനര്‍. ഇലക്ട്രോണിക് സര്‍വൈലന്‍സ്- എക്യുപ്‌മെന്റ് അസംബ്ലി, ഇലക്ട്രോണിക് ടെക്‌നീഷ്യന്‍- ടെലികോം, ഇലക്ട്രോണിക്‌സ് ടെക്‌നീഷ്യന്‍-കണ്‍ട്രോള്‍ ഇന്‍സ്ട്രുമെന്റ്, ഇലക്ട്രോണിക് ടെക്‌നീഷ്യന്‍-മെഡിക്കല്‍ എക്യുപ്‌മെന്റ്.ഇലക്ട്രോണിക് ടെക്‌നീഷ്യന്‍ ബ്രോഡ്കാസ്റ്റ്, ഇലക്ട്രോണിക് ടെക്‌നീഷ്യന്‍-പ്രോഗ്രാമ്മ്ഡ് മെഷീന്‍സ്, ഇലക്ട്രോണിക് ടെക്‌നീഷ്യന്‍-കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്‌സ്, കംപ്യൂട്ടര്‍ പ്രോഗ്രാമര്‍, കംപ്യൂട്ടര്‍ എഞ്ചീനീയര്‍, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍.അക്കൗണ്ടിങ് ആന്റ് ഫിനാന്‍സ്

ബാങ്ക് നോട്‌സ് ആന്റ് മണി ചെയ്ഞ്ചര്‍,ബാങ്ക് നോട്‌സ് ടെക്‌നീഷ്യന്‍, അക്കൗണ്ട് ഓഡിറ്റിങ് ടെക്‌നീഷ്യന്‍, ജനറല്‍ അക്കൗണ്ടിങ് ടെക്‌നീഷ്യന്‍, കോസ്റ്റ് അക്കൗണ്ട് ടെക്‌നീഷ്യന്‍, കോസ്റ്റ്‌സ് അക്കൗണ്ടന്റ്, ഇന്‍ഷുറന്‍സ് കണ്‍ട്രോളര്‍.മാര്‍ക്കറ്റിങ് ആന്റ് സെയില്‍സ്

സെയില്‍സ് സ്‌പെഷ്യലിസ്റ്റ്, സ്റ്റോര്‍കീപ്പര്‍, കമ്മേഴ്‌സ്യല്‍ ഏജന്റ്, കമ്മേഴ്‌സ്യല്‍ മാനേജര്‍, പ്രൊക്യൂര്‍മെന്റ് ലോജിസ്റ്റിക്‌സ് സ്‌പെഷ്യലിസ്റ്റ്‌സ്.
അഡ്മിനിസ്‌ട്രേഷന്‍ ആന്റ് ഹ്യൂമന്‍ റിസോഴ്‌സസ്

ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ സ്‌പെഷ്യലിസ്റ്റ്, പബ്ലിക് റിലേഷന്‍ സ്‌പെഷ്യലിസ്റ്റ്, ഹ്യൂമന്‍ റിസോഴ്‌സസ് സ്‌പെഷ്യലിസ്റ്റ്, അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍.ഇന്‍ഷുറന്‍സ്

ഇന്‍ഷുറന്‍സ് ഏജന്റ് ജനറല്‍, റിയല്‍ എസ്റ്റേറ്റ് ഇന്‍ഷുറന്‍സ് ഏജന്റ്, കാര്‍ഗോ ഇന്‍ഷുറന്‍സ് ഏജന്റ്, ലൈഫ് ഇന്‍ഷുറന്‍സ് ഏജന്റ്, വെഹിക്കിള്‍ ഇന്‍ഷുറന്‍സ് ഏജന്റ്, ഫാക്ടറി ഇന്‍ഷുറന്‍സ് ഏജന്റ്.ഇന്‍ഫര്‍മേഷന്‍/മീഡിയ

മീഡിയ സ്‌പെഷ്യലിസ്റ്റ്, പേജ് മേക്കര്‍, പേപ്പര്‍ പള്‍പ്പ് മെഷീന്‍ ഓപ്പറേറ്റര്‍, ബുക്‌ബൈന്‍ഡിങ് മെഷീന്‍ ഓപ്പറേറ്റര്‍, ഡെക്കറേറ്റീവ് ബുക്‌സ് ഓപ്പറേറ്റര്‍, കലണ്ടര്‍ ഓപ്പറേറ്റര്‍, പേപ്പര്‍ ഡൈയിങ് മെഷീന്‍ ഓപ്പറേറ്റര്‍, ബില്‍ പ്രിന്റിങ് മെഷീന്‍ ഓപ്പറേറ്റര്‍, സിലിണ്ടര്‍ പ്രസ് ഓപ്പറേറ്റര്‍. റൊട്ടേറ്റിങ് പ്രസ് ഓപ്പറേറ്റര്‍, ഒഫ്‌സെറ്റ് പ്രിന്റിങ് മെഷീന്‍ ഓപ്പറേറ്റര്‍, കളര്‍ പ്രസ് ഓപ്പറേറ്റര്‍, പാള്‍നോഗ്രാഫിക് പ്രസ് ഓപ്പറേറ്റര്‍, പേപ്പര്‍ ഫോള്‍ഡര്‍ മെഷീന്‍ ഓപ്പറേറ്റര്‍, പേപ്പര്‍ കോട്ടിങ് മെഷീന്‍ ഓപ്പറേറ്റര്‍, അഡ്വര്‍ടൈസിങ് ഏജന്റ്.മെഡിക്കല്‍ മേഖല

മെയില്‍ നഴ്‌സ്, ഫാര്‍മസിസ്റ്റ് അസിസ്റ്റന്റ്, മെഡിക്കല്‍ കോര്‍ഡിനേറ്റര്‍.എയര്‍പോര്‍ട്ട്

ഏവിയേഷന്‍ ഗൈഡിങ് ഓഫീസര്‍, ഗ്രൗണ്ട് സ്റ്റ്യുവാര്‍ഡ്, ടിക്കറ്റ് കണ്‍ട്രോളര്‍, എയര്‍പ്ലെയ്ന്‍ ടെയ്ക് ഓഫ് സൂപ്പര്‍വൈസര്‍, എയര്‍ ട്രാഫിക് കണ്‍ട്രോളര്‍, എയര്‍ക്രാഫ്റ്റ് ലാന്‍ഡിങ് സൂപ്പര്‍വൈസര്‍, പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ട്ട് സൂപ്പര്‍വൈസര്‍, ലാന്‍ഡ് ഗൈഡ്.എഞ്ചിനീയറിങ് മേഖല

ആര്‍ക്കിടെക്ട്, ജനറല്‍ സര്‍വ്വേ എഞ്ചിനീയര്‍, സിവില്‍ എഞ്ചിനീയര്‍, ഇലക്ട്രോണിക് എഞ്ചിനീയര്‍, മെക്കാനിക്കല്‍ എഞ്ചിനീയര്‍, പ്രൊജക്ട്‌സ് എഞ്ചിനീയര്‍.ടെക്‌നിക്കല്‍ മേഖല

ബില്‍ഡിങ് ടെക്‌നീഷ്യന്‍/ബില്‍ഡിങ് കണ്‍ട്രോളര്‍, ഇലക്ട്രോണിക് ടെക്‌നീഷ്യന്‍, റോഡ് ടെക്‌നീഷ്യന്‍/റോഡ് കണ്‍ട്രോളര്‍, മെക്കാനിക്കല്‍ ടെക്‌നീഷ്യന്‍, സോയില്‍ മര്‍ച്ചന്റ്‌സ് ലബോറട്ടറി ടെക്‌നീഷ്യന്‍, സ്റ്റീം ടര്‍ബൈന്‍ ടെക്‌നീഷ്യന്‍,കണ്‍സ്ട്രക്ഷന്‍ മെറ്റീരിയല്‍സ് ലാബ് ടെക്‌നീഷ്യന്‍. ഗാസ് നെറ്റ് വര്‍ക്ക് എക്‌സ്റ്റന്‍ഷന്‍ ടെക്‌നീഷ്യന്‍, കണ്‍സ്ട്രക്ഷന്‍ ടെക്‌നീഷ്യന്‍, ട്രാന്‍സ്‌ഫോര്‍മര്‍ ടെക്‌നീഷ്യന്‍, സ്‌റ്റേഷന്‍ ടെക്‌നീഷ്യന്‍, ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍, ഹീറ്റ് ഓപ്പറേഷന്‍സ് ടെക്‌നീഷ്യന്‍, മെയ്ന്റനന്‍സ് ടെക്‌നീഷ്യന്‍, കെമിക്കല്‍ ടെക്‌നീഷ്യന്‍.

LEAVE A REPLY

Please enter your comment!
Please enter your name here