വിസാ നിരോധനം വ്യാപിപ്പിക്കാന്‍ ഒമാന്‍

ഒമാന്‍ : കൂടുതല്‍ മേഖലകളിലേക്ക് തൊഴില്‍ വിസാ നിരോധനം വ്യാപിപ്പിക്കാന്‍ ഒമാന്‍ ഭരണകൂടം നീക്കം തുടങ്ങി. മാനവവിഭവശേഷി മന്ത്രാലയമാണ് ഇതുസംബന്ധിച്ച് സൂചനകള്‍ നല്‍കിയത്. അടുത്ത ജനുവരി മുതലാകും ഇത് നടപ്പാക്കുക.

ആറുമാസത്തേക്കായിരിക്കും നിയന്ത്രണമെന്നും സൂചനയുണ്ട്. നേരത്തേ 87 തസ്തികകളില്‍ പ്രവാസികള്‍ക്ക് വിസ നല്‍കുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനം 6 മാസത്തേക്ക് നീട്ടിയിരുന്നു.

ജൂലൈയില്‍ ഈ നിരോധന കാലാവധി അവസാനിച്ചശേഷം കാര്യങ്ങള്‍ വിലയിരുത്തിയാകും അടുത്ത ഘട്ടത്തിലെ വിസാ നിയന്ത്രണത്തെക്കുറിച്ച് തീരുമാനമെടുക്കുക.

ഐടി, ആക്കൗണ്ടിങ്, മാര്‍ക്കറ്റിങ്, സെയില്‍സ്,മീഡിയ, മെഡിക്കല്‍ മേഖല, വിമാനത്താവളത്തിലെ ജോലികള്‍ തുടങ്ങിയ രംഗങ്ങളില്‍ വിസ നല്‍കുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

ഇത് മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയായി. ഒമാനില്‍ 25,000 തൊഴില്‍ അവസരങ്ങള്‍ ആറുമാസത്തിനുള്ളില്‍ സൃഷ്ടിക്കാന്‍ നേരത്തേ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്ന് 20,000 സ്വദേശികള്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here