കെഎസ്ആര്‍ടിസി ഡ്രൈവറെ ആക്രമിച്ച 26 കാരി അറസ്റ്റില്‍

പ്രതീകാത്മക ചിത്രം

ആലപ്പുഴ : കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. കോഴിക്കോട് പേരാമ്പ്ര കാറിലെക്കണ്ടി ജിജിത്തിന്റെ ഭാര്യ അരുണിമയാണ് പിടിയിലായത്. അമ്പലപ്പുഴ പൊലീസിന്റേതാണ് നടപടി.

പുറക്കാട് ജംഗ്ഷനിലായിരുന്നു സംഭവം. ജിജിത്തും കുടുംബവും കോഴിക്കോട് നിന്ന് കൊല്ലത്തേക്ക് കാറില്‍ യാത്രയിലായിരുന്നു. ഈ സമയം എറണാകുളത്തുനിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ കാറില്‍ ഇടിച്ചെന്ന് ആരോപിച്ചാണ് 26 കാരി ഡ്രൈവറെ അടിച്ചത്.

പുറക്കാട് ജംഗ്ഷനില്‍ ബസ് നിര്‍ത്തി യാത്രക്കാരെ ഇറക്കുന്നതിനിടയില്‍ ഇവര്‍ കാര്‍ ബസിന് കുറുകെ ഇട്ടു. തുടര്‍ന്ന് ക്യാബിന്റെ ഉള്ളിലേക്ക് കയറി യുവതി ഡ്രൈവറെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here