4000 രൂപയ്ക്ക് കിട്ടിയത് പഴയ ബെല്‍റ്റും പാതി ഷൂസും

കയ്പമംഗലം: ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയാക്കപ്പെടുന്നവര്‍ നിരവധിയാണ്. ഇപ്പോഴിതാ നാലായിരം രൂപ പേയ്‌മെന്റ് നടത്തിയയാള്‍ക്ക് ലഭിച്ചത് പാതി ഷൂസും പഴയ ബെല്‍റ്റുമാണ്. കയ്പമംഗലം മൂന്നുപീടിക സ്വദേശി ശാസ്താംകുളം വീട്ടില്‍ രാഹുലാണ് പറ്റിക്കപ്പെട്ടത്.

ചെന്നൈ ആസ്ഥാനമായുള്ള എമൈസ് എന്റര്‍പ്രൈസസ് എന്ന സ്ഥാപനമാണ് രാഹുലിനെ പറ്റിച്ചത്. മാര്‍ച്ച് 15നാണ് ബെല്‍റ്റ്, പഴ്‌സ്, ഒരു ജോഡി ഷൂസ് എന്നിവയ്ക്ക് രാഹുല്‍ ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ നല്‍കിയത്.

ബുധനാഴ്ച പാഴ്‌സലെത്തി എന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് രാഹുല്‍ പോസ്റ്റോഫീസിലെത്തി നാലായിരം രൂപയടച്ച് കൈപ്പറ്റി. എന്നാല്‍ തുറന്ന് നോക്കിയ രാഹുലിന് മനസിലായി കബളിപ്പിക്കപ്പെട്ടെന്ന്.

കവറിനുള്ളില്‍ ഒരു ഷൂവും പഴയതും പൊട്ടിപ്പൊളിഞ്ഞതുമായ ബെല്‍റ്റും കടലാസുകളുമാണുണ്ടായിരുന്നത്. തുടര്‍ന്ന് കമ്പനിയുമായി ബന്ധപ്പെട്ടെങ്കിലും ഇയാള്‍ക്ക് വ്യക്തമായ മറുപടി ലഭിച്ചില്ല. ഉടന്‍ തന്നെ രാഹുല്‍ പൊലീസില്‍ പരാതി നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here