‘യുദ്ധമുഖത്തെ മാലാഖ’ ഇനിയില്ല

ഗാസ :മരുന്നുമായി യുദ്ധമുഖത്തെത്തിയ നഴ്‌സിനെ പട്ടാളം വെടിവെച്ചു കൊലപ്പെടുത്തി. പാലസ്തീന്‍ സ്വദേശിനിയും പാരമെഡിക് വളന്റിയറുമായ റസാന്‍ അല്‍ നജ്ജാറിനാണ് ഈ ദുര്‍വിധി നേരിടേണ്ടി വന്നത്. പാലസ്തീനില്‍ ഇസ്രായല്‍ സൈന്യം നടത്തുന്ന മനുഷ്യത്വ വിരുദ്ധ ഇടപെടലുകളുടെ ഒടുവിലത്തെ ഇരയാവുകയായിരുന്നു റസാന്‍ എന്ന 21 വയസ്സുകാരി.

യുദ്ധമുഖത്തെ മാലാഖയെന്നും ഹീറോയെന്നുമായിരുന്നു പലപ്പോഴും പാലസ്തീന്‍ ജനത റസാനെ വിശേഷിപ്പിച്ചിരുന്നത്. പരിക്കേറ്റവരുടെ മുറിവുകളില്‍ മരുന്ന് വെക്കുന്ന റസാന്റെ ചിത്രങ്ങള്‍ക്ക്‌ നിരവധി തവണ സമൂഹ മാധ്യമങ്ങളില്‍ നല്ല പ്രചാരം ലഭിച്ചിരുന്നു. വെള്ളിയാഴ്ച ഖാന്‍ യൂനിസില്‍ പാലസ്തീന്‍ അനുകൂലികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെയായിരുന്നു ഇസ്രായല്‍ സേന വെടിയുതിര്‍ത്തത്.

പരിക്കേറ്റവര്‍ക്കുള്ള മരുന്നുമായി പ്രതിഷേധ മുഖത്തേക്ക് ഓടിയെത്തിയതായിരുന്നു റസാന്‍. തന്റെ കയ്യില്‍ ആയുധമൊന്നുമില്ലെന്ന് വ്യക്തമാക്കാന്‍ ഇരു കൈകളും ഉയര്‍ത്തിപ്പിടിച്ചായിരുന്നു  റസാന്‍ അവിടേക്ക് നടന്നടുത്തത്. എന്നിട്ടും സേന യുവതിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here