പാരച്യൂട്ടുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം

മെക്‌സിക്കോ സിറ്റി: പാരാഗ്ലൈഡിങ്ങിലേര്‍പ്പെട്ട രണ്ട് പേര്‍ തമ്മില്‍ കൂട്ടിയിടിച്ച് നിലത്ത് വീണ് ഒരാള്‍ മരിച്ചു. അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മെക്‌സിക്കോ സിറ്റിയിലെ പ്യൂര്‍ട്ടോ എസ്‌കോണ്‍ഡിഡോയിലെ ബീച്ചിലാണ് അപകടം. ബീച്ചില്‍ പറന്നിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് പാരച്യൂട്ടുകളും കൂട്ടിയിടിക്കുകയായിരുന്നു.

ഉര്‍സുല ഹെര്‍ണാണ്ടസ് എന്ന 47 വയസുള്ള വിനോദസഞ്ചാരിയാണ് മരിച്ചത്. അപകടമുണ്ടായ ഉടന്‍ തന്നെ ഇവരെ സമീപമുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അപകടത്തില്‍ പെട്ട രണ്ടാമത്തെ ആള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇയാളുടെ നില ഗുരുതരമല്ല. ഇവര്‍ ഇരുവരും ചേര്‍ന്നാണ് പാരച്യൂട്ടുകള്‍ വാടകയ്‌ക്കെടുത്തത്. ഇതിനായി ഒപ്പു വെച്ച കരാറില്‍ പറക്കുന്നതിനിടെ ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് കമ്പനി ഉത്തരവാദികളായിരിക്കില്ലെന്ന് പറഞ്ഞിട്ടുണ്ട്.

മെക്‌സിക്കോയിലെ പ്രശസ്തമായ ബീച്ചാണ് ഇത്. അപകട സമയത്ത് സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകനാണ് സംഭവത്തിന്റെ ചെറു വിവരം ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here