മകന് അന്ത്യചുംബനം നല്‍കി മാതാപിതാക്കള്‍ ജീവനൊടുക്കി

മറയൂര്‍: ഏകമകന്‍ അകടത്തില്‍ മരിച്ചതില്‍ മനംനൊന്ത് മാതാപിതാക്കള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. തമിഴ്‌നാട് അവിനാശി ബൈപ്പാസ് റോഡില്‍ ബൈക്ക് അപകടത്തില്‍ മകന്‍ നിഷാന്ത് (18) മരിച്ച മനോവിഷമത്താല്‍ മാതാപിതാക്കളായ നാമക്കല്‍ ഈക്കാട്ടൂര്‍ സ്വദേശികളായ ശക്തിവേല്‍ (49), ഭാര്യ സുധ (45) എന്നിവരാണ് ജീവനൊടുക്കിയത്.

ചൊവ്വാഴ്ച വൈകിട്ട് ബൈക്ക് അപകടത്തില്‍ പരിക്കേറ്റാണ് നിഷാന്തും സുഹൃത്ത് പൂളാംപെട്ടി സ്വദേശി കൃപാകരനും മരിച്ചത്. കോയമ്പത്തൂരില്‍ പാസ്‌പോര്‍ട്ട് അപേക്ഷ നല്‍കി മടങ്ങുന്നതിനിടെ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഓട്ടോയിലും ഡിവൈഡറിലും ഇടിച്ച് മറിയുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ നിഷാന്തും കൃപാകരനും മരിച്ചു.

മരണവിവരം അറിഞ്ഞ ശക്തിവേല്‍ ഭാര്യ സുധയുമായി എത്തി മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി സൂക്ഷിച്ചിരുന്ന അവിനാശി ഗവ. ആശുപത്രിയിലെത്തി അന്ത്യചുംബനം നല്‍കി. തുടര്‍ന്ന് കാറില്‍ കയറിയിരുന്ന ഇരുവരും ഏറെസമയം കഴിഞ്ഞിട്ടും പുറത്തിറങ്ങിയില്ല.

ബന്ധുക്കള്‍ നടത്തിയ പരിശോധനയില്‍ ഇരുവരെയും അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. തിരുപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. തെങ്ങിന് ഉപയോഗിക്കുന്ന കീടനാശിനി തേനില്‍ കലര്‍ത്തി വെള്ളരിക്കയില്‍ പുരട്ടിയാണ് കഴിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here