‘സ്വദേശി സിം’ കാര്‍ഡുമായി ബാബാ രാംദേവ്

ഡല്‍ഹി :ഭക്ഷ്യ മേഖല കടന്ന് രാജ്യത്തെ ടെലികോം രംഗത്ത് കൂടി ചുവടുറപ്പിക്കാനൊരുങ്ങി യോഗാ ഗുരു ബാബാ രാംദേവ്. പതഞ്ജലിയുടെ വന്‍ വിജയത്തിന് പിന്നാലെയാണ് ബാബ രാംദേവിന്റെ അടുത്ത ചുവടുവെപ്പ്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ബിഎസ്എന്‍എല്ലമായി സഹകരിച്ചാണ് രാംദേവ് സിം കാര്‍ഡുകള്‍ പുറത്തിറക്കുന്നത്.

‘സ്വദേശി സമൃദ്ധി കാര്‍ഡ്’ എന്നാണ് സിമ്മിന്റെ പേര്. ആകര്‍ഷകമായ ഓഫറുകളാണ് സിം ഉപഭോക്താക്കള്‍ക്കായി ബാബം രാംദേവും സംഘവും ഒരുക്കി വെച്ചിരിക്കുന്നത്. ഈ സിം കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ 10 % ഇളവ് ലഭിക്കും. 144 രൂപയ്ക്ക് റിചാര്‍ജ്ജ് ചെയ്യുകയാണെങ്കില്‍ രാജ്യത്ത് എവിടെ വേണമെങ്കിലും അണ്‍ലിമിറ്റഡായി കോള്‍ ചെയ്യാം.

കൂടാതെ 2 ജിബി ഡാറ്റാ പായ്ക്കും 100 എസ്എംഎസ്സുകളും ഈ ഓഫറിനൊപ്പം ലഭിക്കും. ഇതു കൂടാതെ സിം ഉപഭോക്താക്കള്‍ക്ക് 2.5 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 5 ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. വാഹന അപകടങ്ങളില്‍ പരിക്ക് സംഭവിച്ചാല്‍ മാത്രമേ ഈ പണം ലഭിക്കുകയുള്ളു.

തുടക്കത്തില്‍ പതഞ്ജലി കമ്പനിയുടെ ജീവനക്കാര്‍ക്ക് മാത്രമാകും ഈ സിം കാര്‍ഡ് വാങ്ങുവാന്‍ സാധിക്കുക. അടുത്ത മാസത്തോട് കൂടി സിം പൊതുജനങ്ങള്‍ക്കും പ്രാപ്യമാകും. രാജ്യത്തെ ബിഎസ്എന്‍എല്ലിന്റെ 5 ലക്ഷം കൗണ്ടറുകളില്‍ സ്വദേശി സമൃദ്ധി കാര്‍ഡ് വില്‍പ്പനയ്‌ക്കെത്തിക്കുവാനാണ് കമ്പനികളുടെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here