ചികിത്സയ്‌ക്കെത്തിയ രോഗികളെ കട്ടിലില്‍ കെട്ടിയിട്ടു

അലിഗഡ്: ചികിത്സയ്‌ക്കെത്തിയ രണ്ട് രോഗികളെ കട്ടിലില്‍ കെട്ടിയിട്ടു. ഉത്തര്‍പ്രദേശിലെ അലിഗഡ് ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളജിലാണ് സംഭവം. വേദനകൊണ്ട് പുളയുന്ന രോഗികള്‍ കിടക്കയില്‍നിന്ന് താഴെ വീഴാതിരിക്കാനാണ് കെട്ടിയതെന്നാണ് അധികൃതരുടെ വാദം.

അലിഗഡിലെ റെയില്‍വേ ട്രാക്കിന് സമീപം പരിക്കേറ്റ് കിടന്നിരുന്ന ഈ രണ്ട് യുവാക്കളെ പോലീസാണ് വ്യാഴാഴ്ച ആശുപത്രിയില്‍ എത്തിച്ചത്. ഇതില്‍ ഒരാള്‍ക്ക് പരിക്കേറ്റിരിക്കുന്നത് തലയ്ക്കാണ്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ആരും അന്വേഷിച്ച് എത്തിയിട്ടില്ലെന്നും പോലീസ് അറിയിച്ചു.

അതേസമയം ബെഡിന് സുരക്ഷയൊരുക്കുന്ന സൈഡ് ഗാര്‍ഡ് ഇല്ലാത്തതിനാലാണ് രോഗിയെ കെട്ടിയിട്ടതെന്നാണ് ചീഫ് മെഡിക്കല്‍ ഓഫീസറുടെ വാദം. ഞങ്ങളുടെ ജീവനക്കാര്‍ക്ക് എപ്പോഴും രോഗികളുടെ സമീപത്ത് നില്‍ക്കാനാവില്ല,

രോഗികള്‍ താഴെ വീഴാതിരിക്കാനാണ് കയ്യും കാലും കട്ടിലുമായി ചേര്‍ത്തുകെട്ടിയതെന്നാണ് ജവഹര്‍ മെഡിക്കല്‍ കോളേജ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ് എ എച്ച് സൈദി അറിയിച്ചത്. നഴ്‌സുമാര്‍ക്ക് എല്ലാ സമയവും കൂട്ടിരിക്കാന്‍ സാധിക്കില്ലെന്നും അതിനാല്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച പ്രകാരമാണ് രോഗികളെ കെട്ടിയിട്ടതെന്നും സൈദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here