വ്യത്യസ്ഥമായ പുനസമാഗമം ശ്രദ്ധ നേടുന്നു

മനില :സ്‌കൂള്‍ പഠന കാലം ഏവരുടെയും മനസ്സിലെ മറക്കാനാവാത്ത നിമിഷങ്ങള്‍ പ്രദാനം ചെയ്യുന്ന ഒരു കാലഘട്ടമാണ്. മനസ്സില്‍ എന്നെന്നും ഓര്‍ത്ത് വെക്കാന്‍ ഉതുകുന്ന ഒത്തിരി മനോഹര നിമിഷങ്ങള്‍ ആ കാലഘട്ടം ജീവിതത്തിന് നല്‍കും.

പിന്നീട് ജോലിയും കുടുംബവുമൊക്കെയായി തിരക്ക് പിടിച്ച ജിവിതത്തിലേക്ക് നടന്നു നീങ്ങുമ്പോഴും തിരികെ കിട്ടിയിരുന്നെങ്കില്‍ എന്ന് മനസ്സ് കൊതിക്കുന്ന ഒരു കാലഘട്ടം.

ആ നിമിഷങ്ങളിലേക്കുള്ള തിരിച്ച് പോക്കാണ് ഓരോ പൂര്‍വ വിദ്യാര്‍ത്ഥി സംഗമങ്ങളും. അതുകൊണ്ട് തന്നെ ഫിലിപ്പന്‍സിലെ ഒരു കൂട്ടം പൂര്‍വ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പുനസമാഗമം അല്‍പ്പം വ്യത്യസ്ഥമായാണ് ആഘോഷിച്ചത്.എച് സി എച് എസ് ഹൈസ്‌കൂളിലെ 1982-83 വര്‍ഷത്തിലെ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളാണ് അല്‍പ്പം വ്യത്യസ്ഥമായി തങ്ങളുടെ പുനസമാഗമം മനോഹരമാക്കിയത്.

അവര്‍ പഠിച്ച് കൊണ്ടിരുന്ന കാലഘട്ടത്തില്‍ ഉണ്ടായിരുന്ന യൂണിഫോമിന് സമാനമായ വസ്ത്രം ധരിച്ചാണ് ഇവര്‍ തങ്ങളുടെ പുനസമാഗമം ആഘോഷിക്കുവാന്‍ സ്‌കൂളില്‍ എത്തിയത്. 36 വര്‍ഷങ്ങള്‍ക്ക് ശേഷം തങ്ങളുടെ പ്രീയപ്പെട്ട സ്‌കൂള്‍ അങ്കണത്തില്‍ എത്തിയ ഇവര്‍ ഒരു ദിവസം മുഴുവന്‍ ഈ യൂണിഫോം അണിഞ്ഞ് തങ്ങളുടെ നഷ്ടപ്പെട്ട് പോയ നല്ല ദിനങ്ങളെ ഓര്‍ത്തെടുത്തു.കൂടാതെ ഈ വസ്ത്രമണിഞ്ഞ് അവര്‍ സ്‌കൂളിന്റെ പരിസരിത്ത് കൂടി വര്‍ണ്ണാഭമായ ഒരു ഘോഷയാത്രയും സംഘടിപ്പിച്ചിരുന്നു.സമൂഹ മാധ്യമങ്ങളില്‍ നിരവധി പേരാണ് ഇവരുടെ ഈ പുത്തന്‍ ആശയത്തെ അഭിനന്ദിച്ച് കൊണ്ട് രംഗത്തെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here