പെണ്‍കുട്ടിയെ മോശമായി സ്പര്‍ശിച്ച് വൃദ്ധന്‍

ക്വോലാലംപൂര്‍: സ്ത്രീകള്‍ക്ക് ബസിലും ട്രെയിനിലും നേരിടുന്ന മോശമായ അനുഭവങ്ങളെ കുറിച്ച് ധാരാളം വാര്‍ത്തകള്‍ പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ ദിനംപ്രതി ഇത് വര്‍ദ്ധിച്ച് വരുന്നതല്ലാതെ മാറ്റങ്ങളൊന്നുമില്ല.

കുട്ടികള്‍, ചെറുപ്പക്കാര്‍, വൃദ്ധന്മാര്‍ തുടങ്ങി എല്ലാ പ്രായത്തിലുള്ളവരും സ്ത്രീകളോട് മോശമായി പെരുമാറുന്നവരുടെ കൂട്ടത്തിലുണ്ട്.

ഇപ്പോഴിതാ മലേഷ്യയിലെ മെട്രോയില്‍ നിന്നുള്ള ഒരു വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. കണ്ടാല്‍ നന്നേ പ്രായം തോന്നുന്ന ഒരാള്‍ ചെറുപ്പക്കാരിയായ പെണ്‍കുട്ടിയോട് മോശമായി പെരുമാറുന്നതാണ് വീഡിയോയിലുള്ളത്.

സഹയാത്രക്കാരിയായ പെണ്‍കുട്ടി പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ട് കഴിഞ്ഞത്. അടുത്തിരിക്കുന്ന പെണ്‍കുട്ടിയുടെ കാലില്‍ വൃദ്ധന്‍ മോശമായി സ്പര്‍ശിക്കുന്നത് വീഡിയോയില്‍ കാണാം.

ഇതൊന്നുമറിയാതെ പെണ്‍കുട്ടി നല്ല ഉറക്കത്തിലാണ്. എന്നാല്‍ ഇയാള്‍ക്ക് മുന്‍പില്‍ ഇരുന്ന ദമ്പതികള്‍ വൃദ്ധനെ തുറിച്ചു നോക്കി. ഇതോടെ ഇരുന്നിടത്ത് നിന്നും ഇയാള്‍ എഴുന്നേറ്റ് പോയെന്നും പെണ്‍കുട്ടി പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.

അമ്പത്തിമൂന്ന് സെക്കന്റോളം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വൃദ്ധന്റെ പ്രവൃത്തി വ്യക്തമായി കാണുന്നുണ്ട്. എന്നാല്‍ പോസ്റ്റ് ചെയ്ത വീഡിയോയുടെ താഴെ വന്ന കമന്റുകളാണ് ഞെട്ടിപ്പിക്കുന്നത്.

പെണ്‍കുട്ടിയുടെ വസ്ത്രധാരണ രീതിയേയാണ് മിക്കവരും കുറ്റപ്പെടുത്തുന്നത്. ഇത്രയും ഇറക്കം കുറഞ്ഞ വസ്ത്രമിട്ട് പെണ്‍കുട്ടി അടുത്തിരുന്നപ്പോള്‍ അസ്വസ്ഥനായ വൃദ്ധന്‍ തന്റെ കുര്‍ത്ത വലിച്ച് നേരെയിടുന്നതാണ് വീഡിയോയില്‍ കാണുന്നതെന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.

Feel free to share and tag

#大城堡变态佬“I have heard of such incidents but I have not seen it with my own eyes… This happen on my way to work in the Sri Petaling Line LRT.. He stopped when he noticed the Malay couple beside me eyed him. He straight away got off the train at that stop… PS: Never sleep during train rides ..Rapid KL I hope you will get your guards to be more weary of such acts… They are always on board playing with their phones and talking to their colleagues.. Feel free to share and tag… ”Source: Asa Mpete

Sri Petaling 大城堡さんの投稿 2018年2月24日(土)

LEAVE A REPLY

Please enter your comment!
Please enter your name here