നായ്ക്കള്‍ വീട്ടമ്മയെ കടിച്ചു കൊന്നു; തിരിച്ചറിയാനാകാത്ത വിധം മുഖം വികൃതമാക്കി

ചെന്നൈ: അമ്മയെ മകന്‍ വളര്‍ത്തിയിരുന്ന നായ്ക്കള്‍ കടിച്ച് കൊന്നു. ചെന്നൈ ആവഡിയില്‍ ഗോവര്‍ദ്ധനഗിരിയിലാണ് സംഭവം. 68കാരിയായ ഗൗരിയെയാണ് നായ്ക്കള്‍ കൊന്നത്. റോട്‌വീലര്‍ ഇനത്തില്‍പ്പെട്ട നായ്ക്കളെ ഗൗരിയുടെ മകന്‍ വളര്‍ത്തിയിരുന്നു. മകന്‍ സന്തോഷും കുടുംബവും ഗൗരിയുടേയും ഭര്‍ത്താവിന്റേയും വീടിന്റെ മുകളിലത്തെ നിലയിലാണ് താമസിക്കുന്നത്. സന്തോഷിന്റെ കുടുംബവുമായി അടുത്തിടപഴകിയിരുന്ന നായ്ക്കള്‍ ഗൗരിയേയും ഭര്‍ത്താവിനെയും അടുപ്പിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഇവര്‍ നായ്ക്കളുടെ അടുത്തേക്ക് അധികം പോവാറില്ല. എന്നാല്‍ വ്യാഴാഴ്ച നായ്ക്കള്‍ ടെറസിലുണ്ടെന്ന് അറിയാതെ ഗൗരി അവിടേക്ക് ചെന്നപ്പോഴാണ് ആക്രമണം ഉണ്ടായത്. ഗൗരിയുടെ മുഖം തിരിച്ചറിയാനാകാത്ത വിധം കടിച്ചു പറിച്ച് കൊല്ലുകയായിരുന്നു. അതേസമയം ഗൗരിയെ നായ്ക്കള്‍ ആക്രമിക്കുമ്പോള്‍ ടെറസില്‍ നിന്ന് ശബ്ദമൊന്നും കേട്ടിരുന്നില്ലെന്ന് മകന്‍ പോലീസിന് മൊഴി നല്‍കി. മാനസിക പ്രയാസം അനുഭവിച്ചിരുന്നയാളാണ് മരിച്ച ഗൗരിയെന്ന് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here