രാജ്യത്ത് വീണ്ടും ഇന്ധന വില വര്‍ദ്ധിച്ചു

ഡല്‍ഹി :സംസ്ഥാനത്ത് ഇന്ന് വീണ്ടും ഇന്ധന വില വര്‍ദ്ധിച്ചു. പെട്രോളിന് ലിറ്ററിന് 15 പൈസയും ഡീഡലിന് 17 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 82.30 രൂപയും ഡീസലിന് 74.93 രൂപയുമായി. തുടര്‍ച്ചയായ 14 ാം ദിവസമാണ് ഇന്ധന വിലയില്‍ വര്‍ദ്ധനവുണ്ടാകുന്നത്.

കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 81.01 രൂപയും ഡീസലിന് 73.72 രൂപയുമായി. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ 78.12 രൂപയാണ് പെട്രോളിന്റെ വില. ഡീസലിന് 69.06 രൂപയുമായി. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ദ്ധിക്കുന്നതാണ് വില വര്‍ദ്ധനവിനുള്ള പ്രധാന കാരണമായി എണ്ണ കമ്പനികള്‍ ഉയര്‍ത്തുന്ന ന്യായം.

14 ദിവസത്തിനുള്ളില്‍ പെട്രോളിന് 3.69 രൂപയുടേയും ഡീസലിന് 3.41 രൂപയുടെയും വര്‍ദ്ധനവാണ് ഉണ്ടായത്. ഇതിനിടെ ഇന്ധന വിലയെ ന്യായീകരിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ രംഗത്ത് വന്നതും കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. മൂന്ന് ദിവസം ഇന്ധന വില വര്‍ദ്ധിച്ചാല്‍ എങ്ങനെയാണ് ഇത്ര പ്രയാസകരമായി ബാധിക്കുന്നതെന്നായിരുന്നു അമിത് ഷായുടെ ചോദ്യം.

മോദി സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് പാര്‍ട്ടി ആസ്ഥാനത്ത് വിളിച്ച് ചേര്‍ത്ത യോഗത്തിലായിരുന്നു അമിത് ഷായുടെ ഈ പരാമര്‍ശം.

LEAVE A REPLY

Please enter your comment!
Please enter your name here