ഇക്കാണുന്നത്‌ വെറും ട്രാവലര്‍ അല്ല

ന്യൂഡല്‍ഹി : നമ്മുടെ നിരത്തുകളില്‍ സര്‍വ്വ സാധാരണമാണ് ടെമ്പോ ട്രാവലറുകള്‍. പലതരം ആവശ്യങ്ങള്‍ക്കായാണ് ഇവയെ ഉപയോഗപ്പെടുത്താറ്. എന്നാല്‍ അത്യാഡംബര ഹോട്ടല്‍ മുറികളുടെ സൗകര്യവുമായി ഒരു ട്രാവലര്‍ അവതരിപ്പിക്കുകയാണ് പിനാക്കിള്‍ വെഹിക്കിള്‍സ്.

ഫിന്‍ഷെ എന്ന് പേരള്ള ഈ ട്രാവലര്‍ ന്യൂഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് അവതരിപ്പിച്ചത്. 7 പേര്‍ക്ക് ഇതില്‍ സഞ്ചരിക്കാം. 6857 എംഎം നീളമുണ്ടിതിന്. ആവശ്യമെങ്കില്‍ 1620 എംഎം കൂടി വികസിപ്പിച്ച് 8447 ലെത്തിക്കാം. രണ്ട് മുറികളാണ് ഇതിന് അകത്തുള്ളത്. നാലുപേര്‍ക്ക് കിടക്കാവുന്ന കട്ടില്‍ ഇതിലുണ്ട്.

റൂമുകള്‍ പുറകിലേക്ക് വികസിപ്പിക്കാവുന്ന തരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. മുന്നിലെ ലോഞ്ചിലെ സോഫയില്‍ അഞ്ച് പേര്‍ക്ക് വരെ ഇരിക്കാം. ഇതിനെ ക്യൂന്‍ സൈസ് കിടക്കയാക്കി മാറ്റുകയുമാവാം. ഇതിന് പുറമെ കോഫി ടേബിള്‍, എല്‍ഇഡി സ്‌ക്രീന്‍ , ഫ്രിഡ്ജ് എന്നിവയുമുണ്ട്.

കിടപ്പുമുറിക്ക് സണ്‍റൂഫ് ഉണ്ടെന്നതാണ് മറ്റൊരു സവിശേഷത. ഇവിടെയും കിടക്കയെ സോഫയാക്കി മാറ്റാനാകും. കിടപ്പുമുറിയിലും എല്‍ഇഡി ടിവിയും എസിയും ഉണ്ട്. അത്യാധുനിക ടോയ്‌ലറ്റും സജ്ജീകരിച്ചിട്ടുണ്ട്. 40 മുതല്‍ 50 ലക്ഷം വരെയാണ് ഈ വാഹനത്തിന്റെ വില.

LEAVE A REPLY

Please enter your comment!
Please enter your name here