വിമാനം റെണ്‍വെയില്‍ നിന്ന് തെന്നിമാറി

കാഠ്മണ്ഡു: നേപ്പാളില്‍ വിമാനം ടേക്കോഫിനിടെ റെണ്‍വെയില്‍ നിന്ന് തെന്നിമാറി. ത്രിഭുവന്‍ രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണ്.

മലിന്‍ഡോ എയറിന്റെ ബോയിംഗ് 737 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാരെയെല്ലാം സുരക്ഷിതരായി പുറത്തെത്തിച്ചു. ആര്‍ക്കും പരിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.

139 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. വിമാനത്താവളം താത്കാലിമായി അടച്ചിട്ടിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് നിരവധി അന്താരാഷ്ട്ര സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തു.

ആര്‍ക്കും പരിക്കില്ല. വിമാനത്തിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെങ്കിലും മുന്‍വശത്തെ ചക്രം ചെളിയില്‍ പുതഞ്ഞുപോയി. അടുത്തിടെ നിരവധി അപകടങ്ങളാണ് ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here