അമ്മയുടെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ച മകന്‍

കൊല്‍ക്കത്ത :മൂന്ന് വര്‍ഷം മുന്‍പ് മരിച്ച സ്ത്രീയുടെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ച് വെച്ച നിലയില്‍ കണ്ടെത്തി. കൊല്‍ക്കത്തയിലെ ബെഹളയില്‍ ഒരു വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്. വീട്ടുടമസ്ഥനും മകനും മാത്രമാണ് ഇവിടെ താമസമുണ്ടായിരുന്നത്.

80 വയസ്സുകാരിയായിരുന്ന ബീന മജൂംദാറിന്റെ മൃതദേഹമാണ് മകന്‍ സുബാബ്രത സൂക്ഷിച്ച് വെച്ചത്. തുകല്‍ നിര്‍മ്മാണ മേഖലയിലായിരുന്നു ഇയാള്‍ ജോലി ചെയ്തിരുന്നത്. ഇടയ്ക്ക് തൊഴില്‍ ക്ഷാമത്തെ തുടര്‍ന്ന് സുബ്രബതയ്ക്ക് ജോലി നഷ്ടമായി. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച ബീന മജുംദാറിന്റെ പെന്‍ഷന്‍ കാശ് കൊണ്ടാണ് കുടുംബം പിന്നീട് നിത്യ ചിലവുകള്‍ നടത്തി പോന്നത്.

ഇതിനിടയിലാണ് 2015 ല്‍ ബീനാ മജൂംദാര്‍ മരണപ്പെടുന്നത്. അമ്മ മരിച്ചത് പുറത്തറിഞ്ഞാല്‍ പെന്‍ഷന്‍ മുടങ്ങിപോകുമെന്ന സംശയത്തെ തുടര്‍ന്നാണ് സുബ്രബ്രത മൃതദേഹം സൂക്ഷിച്ച് വെക്കാന്‍ തീരുമാനിച്ചത്.

ഫോര്‍മാലിന്‍ ദ്രാവകം ഒഴിച്ച് ശീതീകരിച്ച് വെച്ച ഫ്രീസറിനുള്ളിലായിരുന്നു സുബ്രബത മൃതദേഹം സൂക്ഷിച്ച് വെച്ചത്. അടുത്തിടെ അയല്‍ക്കാരായ കുറച്ച് ചെറുപ്പക്കാര്‍ ഇയാളുടെ വീട് സന്ദര്‍ശിച്ചിരുന്നു. വീട്ടില്‍ നിന്നും രാസ പദാര്‍ത്ഥങ്ങളുടെ അസഹ്യമായ ഗന്ധം കാരണം സംശയാലുക്കളായ ഇവരാണ് സംഭവം പൊലീസില്‍ അറിയിച്ചത്.

സുബ്രബതയുടെ പിതാവ് ഗോപാല്‍ ചന്ദ്ര മജുംദാറിനും സംഭവത്തെ പറ്റി അറിയാമായിരുന്നു. എന്നാല്‍ പേടി കാരണം ഇദ്ദേഹം പൊലീസില്‍ അറിയിച്ചില്ല. ഇരുവരേയും പൊലീസ് കസ്റ്റഡിയിലെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here