കൊലപാതകങ്ങളില്‍ ഇരു പാര്‍ട്ടിയിലേയും പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

മാഹി :പള്ളൂരില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെയും ആറ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച രാത്രിയായിരുന്നു നാടിനെ ഞെട്ടിച്ച അറും കൊലകള്‍ അരങ്ങേറിയത്. ബൈക്കിലെത്തിയ സംഘമാണ് ബാബുവിനെ വെട്ടിവീഴ്ത്തിയത്. സിപിഎം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും മുന്‍ നഗരസഭാ കൗണ്‍സിലറുമായിരുന്നു ബാബു. രാത്രി പത്തു മണിയോടെ പള്ളൂരില്‍ നിന്നും വീട്ടിലേക്ക് പോകും വഴിയായിരുന്നു ആക്രമണം.

തലയ്ക്കും കഴുത്തിനും വയറിനും മാരകമായി പരിക്കേറ്റ ബാബുവിനെ ഉടന്‍ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കണ്ടാലറിയുന്ന ചിലര്‍ക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്. വീടിന്റെ നൂറു മീറ്റര്‍ അകലെ വെച്ചായിരുന്നു ബാബുവിനെതിരെ ആക്രമണം അരങ്ങേറിയത്. കല്ലായി അങ്ങാടിയില്‍ വീട്ടിലേക്ക് പോകും വഴിയാണ് അര്‍എസ്എസ് പ്രവര്‍ത്തകനും ഓട്ടോ ഡ്രൈവറുമായ ഷമേജിനും വെട്ടേറ്റത്. മുഖത്തും കൈക്കും വെട്ടേറ്റ ഷമേജിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ ആറ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here