ഹാദിയ കേസ് : ചെലവഴിച്ചത് ഒരു കോടിയോളം

കോഴിക്കോട് : ഹാദിയ കേസ് നടത്തിപ്പിനായി പോപ്പുലര്‍ ഫ്രണ്ട് ചെലവഴിച്ചത് 99.52 ലക്ഷം രൂപ. പാര്‍ട്ടി സംസ്ഥാന സമിതിയാണ് കണക്കുകള്‍ പുറത്തുവിട്ടത്. സുപ്രീം കോടതിയില്‍ കേസ് നടത്തിപ്പിന് അഭിഭാഷകര്‍ക്ക് ഫീസിനത്തില്‍ 93,85,000 രൂപ വിനിയോഗിച്ചു. യാത്രാചിലവ് ഇനത്തില്‍ 5,17,324 രൂപയാണ് ചെലവായത്.

അഡ്വ.ഹാരിസ് ബീരാന്റെ ഓഫീസിലെ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി 50,000 രൂപയും ചെലവായി. കേസില്‍ മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍ 7 തവണയും ദുഷ്യന്ത് ദാവേ മൂന്ന് തവണയും ഇന്ദിരാ ജയ്‌സിങ് നാല് തവണയും മര്‍സൂഖ് ബാഫഖി ഒരു തവണയും ഹാജരായി.

കേസ് നടത്തിപ്പിനായി പോപ്പുലര്‍ ഫ്രണ്ട് കേരളത്തിലാകമാനം ധനസമാഹരണം നടത്തിയിരുന്നു. 81,61,245 രൂപയാണ് പിരിഞ്ഞുകിട്ടിയത്. ശേഷിക്കുന്ന 17,91,079 രൂപ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തന ഫണ്ടില്‍ നിന്നാണ് ലഭ്യമാക്കിയതെന്നും സംഘടന വ്യക്തമാക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here